Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലേബർ ക്യാംപുകളിലെ തൊഴിലാളികൾക്ക് സഹായം: സൗദിയോട് നന്ദി അറിയിച്ച് ഇ.അഹമ്മദ്

ന്യൂഡൽഹി ∙ സൗദി അറേബ്യയിലെ ലേബർ ക്യാംപുകളിൽ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാർക്കായി പത്തുകോടി റിയാൽ സഹായം അനുവദിച്ച സൗദി രാജാവിന്റെ തീരുമാനത്തിൽ മുൻ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് സംതൃപ്തി പ്രകടിപ്പിച്ചു. ഡൽഹിയിലെ സൗദി സ്ഥാനപതി ഡോ. മുഹമ്മദ് സൗദ് അൽ സാതിയെ ഫോണിൽ ബന്ധപ്പെട്ട് അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ ക്ഷേമത്തിനായുള്ള ഈ നടപടി ഇന്ത്യയും സൗദി അറേബ്യയും എക്കാലവും പങ്കിടുന്ന സൗഹൃദത്തിനു കൂടുതൽ നിറം പകരുന്നതാണെന്ന് അഹമ്മദ് പറഞ്ഞു. അഹമ്മദിന്റെ സന്ദേശം സൗദി രാജാവിനെ അറിയിക്കുമെന്ന് അംബാസഡർ അറിയിച്ചു.

Your Rating: