Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗതാഗത നിയമലംഘനത്തിന് കനത്ത പിഴയുമായി സൗദി

റിയാദ് ∙ സൗദിയിൽ ഗതാഗത നിയമലംഘകർക്കുള്ള പിഴയിൽ വൻ വർധന. നിയമലംഘനം കുറയ്ക്കുന്നതിന്റെ ഭാഗമായാണു പുതുക്കിയ നിരക്ക് ഏർപ്പെടുത്തുന്നത്. വാഹനാഭ്യാസ പ്രകടനങ്ങൾ നടത്തുന്നവർക്കുള്ള പിഴ ഇരുപതിരട്ടിയായി ഉയർത്തിയതാണ് ഇതിൽ പ്രധാനം. ആദ്യത്തെ തവണ 20,000 റിയാൽ പിഴയടയ്ക്കണം. വാഹനം 15 ദിവസത്തേക്കു പിടിച്ചുവയ്ക്കും. നിയമലംഘനം ആവർത്തിച്ചാൽ 40,000 റിയാലായിരിക്കും പിഴ. വാഹനം 30 ദിവസത്തേക്കു പിടിച്ചുവയ്ക്കും.

മൂന്നാമതും നിയമം ലംഘിച്ചാൽ പിഴ 60,000 റിയാൽ. വാടകയ്ക്കെടുത്തതും മോഷ്ടിച്ചതുമായ കാറാണ് നിയമലംഘനത്തിന് ഉപയോഗിച്ചതെങ്കിൽ ആ വാഹനത്തിന്റെ വിലയ്ക്കു തുല്യമായ സംഖ്യയായിരിക്കും പിഴ. പരുക്കേറ്റയാൾക്കു ചികിൽസ ലഭ്യമാക്കാതിരുന്നാലും അപകടം റിപ്പോർട്ട് ചെയ്യാതിരുന്നാലും 10,000 റിയാൽ പിഴ ചുമത്തും. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം ജയിലിൽ കിടക്കണം.

മറ്റൊരാളുടെ ഡ്രൈവിങ് ലൈസൻസോ, വാഹന റജിസ്ട്രേഷൻ കാർഡോ പിടിച്ചുവയ്ക്കുകയോ ജാമ്യം വയ്ക്കുകയോ ചെയ്താൽ ആയിരം മുതൽ രണ്ടായിരം റിയാൽ വരെ പിഴ അടയ്ക്കണം. അപകടത്തിൽ പെടുന്ന വാഹനങ്ങൾ നിയമവിരുദ്ധമായി നന്നാക്കി കൊടുക്കുന്ന വർക്‌ഷോപ്പുകൾക്കു പതിനായിരം മുതൽ അരലക്ഷം റിയാൽ വരെയാണു പിഴ. നിയമ ലംഘനം ആവർത്തിക്കുന്നവരുടെ പിഴ ഇരട്ടിക്കും. മൂന്നാമതും നിയമം ലംഘിച്ചാൽ സ്ഥാപനം എന്നെന്നേക്കുമായി അടച്ചുപൂട്ടും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.