Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതിയായ രേഖകളില്ലാതെ ഹജ്ജിന് എത്തുന്നവർക്ക് മുന്നറിയിപ്പ്

ജിദ്ദ​ ∙ മതിയായ രേഖകളില്ലാതെ ഹ​ജ്​ജിനെത്തരുതെന്നും സ്വദേശികൾക്കും വിദേശികൾക്കും സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. അനുമതിയില്ലാതെയെത്തി പിടിക്കപ്പെടുന്നവരെ നാടുകടത്തും. സൗദി അറേബ്യയിലേക്ക് ഇവർക്കു പത്തു വർഷത്തെ പ്രവേശന വിലക്കുണ്ടായിരിക്കും. പുറമെ തടവും പിഴയുമുണ്ടാകുമെന്നും മന്ത്രാലയം പറഞ്ഞു. രേഖകളില്ലാതെ ഹജ്ജിനെത്തുന്ന സൗദി പൗരന്മാർക്കുള്ള ശിക്ഷ പിഴയോ ജയിൽ ശിക്ഷയോ ഇവ ഒരുമിച്ചോ ആയിരിക്കും.

രേഖകളില്ലാതെയും വിശുദ്ധ സ്ഥലങ്ങളിൽ ശരിയായ ക്രമീകരണങ്ങളില്ലാതെയും തങ്ങുന്നതു തടയാൻ ഭരണകൂടം കർശന നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. മുൻ വർഷങ്ങളിൽ രേഖകളില്ലാതെയെത്തിയ തീർഥാടകരിലേറെയും സൗദിയിലെ പ്രവാസികളായിരുന്നു. മതിയായ രേഖകളുമായി വരുന്ന തീർഥാടകർക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് ഇവർ തടസ്സമാണ്. അനധികൃതമായി ഹ​ജ്​ ചെയ്യുന്നതിനെതിരെ ജിദ്ദയിലും മറ്റ് നഗരങ്ങളിലും വലിയ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

Your Rating: