Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിലെ ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഉദ്യോഗസ്ഥ സംഘം

ജിദ്ദ ∙ സൗദിയിലെ ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ സംഘം ജിദ്ദയിലെത്തി. വിദേശകാര്യ അഡീഷനൽ സെക്രട്ടറി (പൊളിറ്റിക്സ്) ഡോ. എ.എം.കൊണ്ടാലെ, ഡപ്യൂട്ടി സെക്രട്ടറി എസ്.ഡി.മൂർത്തി, അണ്ടർ സെക്രട്ടറി അനൂജ് കുമാർ എന്നിവരടങ്ങിയ മൂന്നംഗ സംഘം തൊഴിലാളി ക്യാംപുകൾ സന്ദർശിച്ചും പ്രവാസി സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തിയും വിവരങ്ങൾ ശേഖരിക്കുന്നു. ഓജർ കമ്പനിയുടെ തൊഴിലാളി ക്യാംപിലെ താമസക്കാർ തങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉദ്യോഗസ്ഥർക്കു മുന്നിൽ അവതരിപ്പിച്ചു.

തൊഴിലാളികളിൽ ഭൂരിഭാഗവും നാട്ടിലേക്കു മടങ്ങിയതിനാൽ നൂറോളം പേർ മാത്രമേ ക്യാംപിലുണ്ടായിരുന്നുള്ളൂ. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക പ്രവർത്തകരും മാധ്യമ പ്രവർത്തകരും പങ്കെടുത്തു. സൗദിയിലെ തൊഴിൽ പരിഷ്കരണ നടപടികൾ, വിവിധ കമ്പനികളിലെ തൊഴിൽ പ്രതിസന്ധി, ഇന്ത്യൻ സ്കൂളിന്റെ പുതിയ കെട്ടിടം, സ്കൂൾ പ്രവേശനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയ്ക്കെത്തി. സന്ദർശനത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാർ മുൻപാകെ വിശദ റിപ്പോർട്ട്‌ സമർപ്പിക്കും.

വാർത്ത: റസാഖ് പാറക്കൽ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.