Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിലാളികൾക്ക് ശമ്പളം നിഷേധിക്കരുത്: ഗ്രാൻഡ് മുഫ്‌തി

grand-mufti

റിയാദ് ∙ സൗദിയിൽ ജോലി ചെയ്യുന്ന ഒരു കോടിയോളം വരുന്ന വിദേശ തൊഴിലാളികളുടെയും സ്വദേശികളുടെയും ശമ്പള വിതരണത്തിൽ കാലതാമസം പാടില്ലെന്ന് ഗ്രാൻഡ് മുഫ്‌തി ഷെയ്‌ഖ് അബ്‌ദുൽ അസീസ് അൽ ഷെയ്‌ഖ് വ്യവസായികളോടും സ്‌പോൺസർമാരോടും നിർദേശിച്ചു. വേതനം വൈകുന്നതു തൊഴിലാളികളെ ആശങ്കയിലാക്കും. കൃത്യനിർവഹണത്തെ ബാധിക്കും. പദ്ധതികൾ മുടങ്ങാനും കാരണമാകും. ഇന്ത്യക്കാരടക്കമുള്ള തൊഴിലാളികളുടെ ശമ്പള കുടിശ്ശിക സംബന്ധിച്ച പ്രശ്‌നം നിലനിൽക്കുന്ന സാഹചര്യത്തിലാണു ഗ്രാൻഡ് മുഫ്‌തിയുടെ പ്രസ്‌താവന.

ശമ്പള വിതരണത്തിലെ കാലതാമസം തൊഴിലാളികളോടും അവരുടെ കുടുംബങ്ങളോടുമുള്ള അനീതിയാണ്. വിയർപ്പ് വറ്റുന്നതിനു മുൻപു കൂലി നൽകണമെന്നാണു പ്രവാചക കൽപന. വേതനം ലഭിക്കാത്തത് പദ്ധതികളിൽ വഞ്ചനയും തട്ടിപ്പും നടത്താൻ ന്യായീകരണമായേക്കും. കൈക്കൂലി സ്വീകരിക്കുന്നതിനെതിരെ സർക്കാർ ഉദ്യോഗസ്‌ഥർക്കു ഗ്രാൻഡ് മുഫ്‌തി മുന്നറിയിപ്പും നൽകി. അർഹരെ മറികടന്ന് അനർഹർക്കു മുൻഗണന നൽകുന്നതിനു കൈക്കൂലി കാരണമാകും. കൈക്കൂലി നൽകുന്നവരെയും വാങ്ങുന്നവരെയും മുഹമ്മദ് നബി ശപിച്ചിട്ടുണ്ടെന്നും ഗ്രാൻഡ് മുഫ്‌തി പറഞ്ഞു.

Your Rating: