Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ മാലിന്യനീക്കത്തിന് ഫീസ് വന്നേക്കും

റിയാദ്∙ സൗദിയിൽ വീടുകളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽനിന്നും മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഫീസ് ഏർപ്പെടുത്തിയേക്കും. ഇതുസംബന്ധിച്ച നിർദേശം മന്ത്രിസഭയ്ക്കു കീഴിലെ വിദഗ്ധ സമിതി ശൂറാ കൗൺസിലിന് സമർപ്പിച്ചു. വീടുകളിൽ നിന്ന് കുപ്പത്തൊട്ടികളിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ മാസത്തിൽ അഞ്ചു മുതൽ 50 റിയാൽ വരെയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുള്ള ഫീസ് വൈദ്യുതി ബില്ലിനൊപ്പം ഈടാക്കാനാണു നീക്കം.

കുടുംബത്തിലെ അംഗങ്ങളുടെ എണ്ണത്തിനും വൈദ്യുതി ഉപയോഗത്തിനും അനുസരിച്ചായിരിക്കും നിരക്ക് കണക്കാക്കുക. 300 റിയാലിന് താഴെ വൈദ്യുതി ബിൽ വരുന്ന വീട്ടുകാരന് അഞ്ചു റിയാലായിരിക്കും ഫീസ്. 300നും 600 റിയാലിനും ഇടയിൽ ഉപയോഗിക്കുന്നവർ പത്തു റിയാലും 600നും 1000 റിയാലിനും ഇടയിൽ വൈദ്യുതി ഉപയോഗിക്കുന്നവർ പതിനഞ്ചു റിയാലും നൽകേണ്ടിവരും. 1000 റിയാലിന് മുകളിൽ വൈദ്യുതി ബിൽ വരുന്ന ഉപഭോക്താവ് 50 റിയാൽ മാലിന്യനിർമാർജന ഫീസായി നൽകണം. ഹോട്ടലുകൾ, കടകൾ, അപാർട്ട്മെന്റുകൾ തുടങ്ങി എല്ലാ മേഖലകളിലും വ്യത്യസ്ത നിരക്കായിരിക്കും ഈടാക്കുക.

Your Rating: