Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൽഐനിലും സൗദിയിലും വാഹനാപകടം; രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു

haaji-faiz

കോട്ടയ്‌ക്കൽ ∙ അൽഐനിലും സൗദിയിലുമുണ്ടായ അപകടങ്ങളിലായി രണ്ടു മലപ്പുറം ജില്ലക്കാർ മരിച്ചു. പുത്തനത്താണി, കോട്ടയ്ക്കൽ സ്വദേശികളാണ് മരിച്ചത്. അൽഐനിൽ വാഹനാപകടത്തിൽ കന്മനം കുറുങ്കാടിലെ ആപ്പറമ്പിൽ മുഹമ്മദ്‌കുട്ടിയുടെ മകൻ ഫായിസ് മുഹമ്മദ് (23) ആണ് മരിച്ചത്. ഫായിസ് ഓടിച്ചിരുന്ന മിനി ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിൽ ഇടിച്ചാണ് അപകടം. ജമീലയാണ് മാതാവ്. സഹോദരങ്ങൾ: മുഹമ്മദ് സക്കീർ, മുഹമ്മദ് ഫൈസൽ, ഫൗസിയ, ഫാത്തിമ തസ്‌നി. സൗദിയിലെ അബഹയിൽ വാഹനാപകടത്തിൽ ഒതുക്കുങ്ങൽ മാവേലിക്കുണ്ട് സ്വദേശി തട്ടാരത്തൊടി ഇല്ലിക്കോട്ടിൽ കുഞ്ഞാലിക്കുട്ടി ഹാജി (55) ആണ് മരിച്ചത്. നജ്‌റാനിലേക്കു പോകാൻ റോഡരികിൽ നിൽക്കുമ്പോൾ വാഹനം ഇടിക്കുകയായിരുന്നു. ഭാര്യ: ആസ്യ. മക്കൾ: ജംഷീല, ജംഷീറ, ഷുറൈഫ്.

Your Rating: