Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ നാളെമുതൽ പുതിയ വീസ നിരക്ക്

റിയാദ് ∙ സൗദിയിൽ വർധിപ്പിച്ച വീസ നിരക്ക് നാളെ നിലവിൽ വരും. ഒന്നിലേറെ തവണ ഹജ്, ഉംറ തീർഥാടനത്തിന് എത്തുന്നവർക്കും നിരക്കുവർധന ബാധകമാണെന്നു ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്പോർട്ട് അറിയിച്ചു. എക്സിറ്റ്, റീ എൻ‍ട്രി വീസ ഫീസ് രണ്ടുമാസത്തേക്ക് ഇനി 200 റിയാലായിരിക്കും. തുടർന്ന് ഇഖാമയുള്ള കാലത്തോളം ഓരോമാസത്തേക്കും 100 റിയാൽ അടയ്ക്കണം. ഒന്നിലേറെ തവണ രാജ്യത്തേക്കു വരാനും തിരിച്ചുപോകാനുമുള്ള എക്സിറ്റ്, റി എൻട്രി വീസ നിരക്ക് 500 റിയാലും തുടർന്നുള്ള ഓരോമാസത്തേക്കും 200 റിയാലുമാക്കി.

ഹജ്, ഉംറ തീർഥാടകർക്ക് ആദ്യത്തെ വരവിൽ ഫീസ് അടയ്ക്കേണ്ടതില്ല. എന്നാൽ രണ്ടാമത്തെ വരവിൽ 2,000 റിയാൽ അടയ്ക്കണം. സന്ദർശകർക്ക് ആറുമാസത്തെ മൾട്ടിപ്പിൾ എൻട്രി വീസയ്ക്കു 3,000 റിയാലാണു ഫീസ്; ഒരുവർഷത്തേക്ക് 5,000 റിയാലും രണ്ടുവർഷത്തേക്ക് 8,000 റിയാലും അടയ്ക്കണം. ട്രാൻസിറ്റ് വീസ നിരക്ക് 300 റിയാലാണ്. തുറമുഖം വഴി രാജ്യത്തുനിന്നു പോകുന്നവർക്ക് എക്സിറ്റ് വീസ നിരക്ക് 50 റിയാലായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.