Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈൽ സൗദിവൽകരണം: 1864 സ്ഥാപനങ്ങൾക്ക് പൂട്ടുവീണു

mobile

റിയാദ്∙ മൊബൈൽ ഫോൺ മേഖലയിൽ നിശ്ചിത തോത് സൗദിവൽകരണം പാലിക്കാത്ത 1864 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. മക്കയിൽ 508, അസീറിൽ 499, കിഴക്കൻ പ്രവിശ്യയിൽ 203, മദീന 195, ഖാസിം 165, റിയാദ് 84 വീതം സ്ഥാപനങ്ങൾക്കാണു പൂട്ടുവീണത്. ഏറ്റവും കുറവ് സ്ഥാപനങ്ങൾ നടപടിനേരിട്ടതു നജ്‌റാനിലാണ്. മൊബൈൽ മേഖലയിൽ സെപ്റ്റംബർ രണ്ടിനകം 100% സൗദിവൽകരണമാണു ലക്ഷ്യമിടുന്നത്. 50% സൗദിവൽകരണം പാലിക്കാൻ അനുവദിച്ചിരുന്ന സമയപരിധി ജൂണിൽ അവസാനിച്ചതിനെ തുടർന്നാണു പരിശോധന കർശനമാക്കിയതും അടച്ചുപൂട്ടലടക്കമുള്ള നടപടികൾ തുടങ്ങിയതും.

നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്കു നേരിട്ടു തന്നെ 19911 എന്ന നമ്പറിലോ എന്ന വെബ്സൈറ്റിലൂടെയോ അധികൃതരെ അറിയിക്കാം. ജൂൺ ആറു മുതൽ ഓഗസ്റ്റ് 13 വരെ പരിശോധന നടത്തിയ 24,227 സ്ഥാപനങ്ങളിൽ 20841 എണ്ണം നിർദേശങ്ങൾ പാലിച്ചിരുന്നു. 3295 ലംഘനങ്ങൾ കണ്ടെത്തിയതിൽ 2412 എണ്ണം പെനൽറ്റി കമ്മിറ്റിക്കു കൈമാറി. വൻകിട, ചെറുകിട വ്യത്യാസമില്ലാതെ എല്ലാ തരം സ്ഥാപനങ്ങൾക്കും സൗദിവൽകരണ നിർദേശങ്ങൾ ബാധകമാണ്.

Your Rating: