Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരരെന്ന് സംശയിക്കുന്ന 54 പേരെ അറസ്റ്റ് ചെയ്തു

റിയാദ് ∙ സൗദിയിൽ ഭീകരരെന്ന് സംശയിക്കുന്ന 54 പേരെ അറസ്റ്റ് ചെയ്തതായി സുരക്ഷാ വിഭാഗം അറിയിച്ചു. ഹജ്ജിനു മുൻപുള്ള ഒൻപതു ദിവസങ്ങളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ 30 സൗദി പൗരന്മാരും 13 ബഹ്റൈൻ സ്വദേശികളുമുണ്ട്. പാക്കിസ്ഥാൻ, യെമൻ, സുഡാൻ, സിറിയ, ഇറാഖ്, യുഎഇ, ബ്രൂണെയ് രാജ്യക്കാരാണു മറ്റുള്ളവർ. ഭീകരവാദം ഒരു നിലയ്ക്കും വച്ചുപൊറുപ്പിക്കില്ലെന്ന് അധികൃതർ ആവർത്തിച്ചു മുന്നറിയിപ്പ് നൽകി.

Your Rating: