Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി സന്ദർശക വീസയ്ക്ക് ഇനി ആരോഗ്യ ഇൻഷുറൻസ് നിർബന്ധം

visa

ജിദ്ദ ∙ സൗദിയിലേക്കുള്ള സന്ദർശക വീസ നിരക്ക് 2,000 റിയാലായി വർധിപ്പിച്ചതിനു പിന്നാലെ, സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസും നിർബന്ധമാക്കി. തൊഴിൽ വീസയ്ക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്‌. ഇന്നുമുതൽ ഓരോ പാസ്പോർട്ടിലും വീസ സ്റ്റാംപ്‌ ചെയ്യുന്നതിന് ആയിരം റിയാൽ (ഏകദേശം 17,400 രൂപ) വീതം ഇൻഷുറൻസ്‌ തുകയായി അടയ്ക്കണമെന്നും ഇൻഷുറൻസ്‌ എടുത്തവർക്കു മാത്രമേ വീസ സ്റ്റാംപ് ചെയ്തു നൽകൂവെന്നും മുംബൈയിലെ‌ സൗദി കോൺസുലേറ്റ്‌ ട്രാവൽ ഏജൻസികൾക്കു സർക്കുലർ അയച്ചിട്ടുണ്ട്‌.

വീസ സംബന്ധമായ വിവരങ്ങൾ നൽകുന്ന ഇൻജാസ് വെബ് പോർട്ടൽ വഴി പണമടച്ചാണ് ആരോഗ്യ ഇൻഷുറൻസിന് അപേക്ഷിക്കേണ്ടത്. ഇങ്ങനെ തൊഴിൽ താമസ വീസയിൽ എത്തുന്നവർക്ക് ഒരു വർഷത്തേക്ക് വീണ്ടും ഇൻഷുറൻസ് പോളിസി എടുക്കേണ്ടതില്ല. നേരിട്ട് ഇഖാമ ഇഷ്യൂ ചെയ്യാനുള്ള നടപടികളിലേക്കു കടക്കാം. പുതിയ പ്രഖ്യാപനം സൗദിയിലേക്ക്‌ സന്ദർശക വീസയിൽ കുടുംബങ്ങളെ കൊണ്ടുവരാൻ ആലോചിക്കുന്നവരുടെ സാമ്പത്തിക ഭാരം കൂട്ടുകയാണ്.

പുതിയ സാഹചര്യത്തിൽ ഒരു കുടുംബാംഗത്തെ സൗദിയിലേക്കു കൊണ്ടുവരാനുള്ള വീസ സ്റ്റാംപിങ് നടപടികൾക്കു മാത്രം ട്രാവൽ ഏജന്റുമാരുടെ കമ്മിഷൻ അടക്കം ഏകദേശം 56,500 രൂപ മുടക്കേണ്ടിവരും. വിമാനയാത്രാച്ചെലവ് വേറെയും. നേരത്തേ സ്റ്റാംപിങ് ചെലവുകൾ 5000 രൂപയിൽ ഒതുങ്ങിയിരുന്നിടത്താണ് ഈ വർധന. കൂടുതൽ അംഗങ്ങളെ കൊണ്ടുവരണമെങ്കിൽ ബാധ്യത പിന്നെയുമുയരും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.