Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും അഞ്ചിനു വിതരണം ചെയ്യുമെന്ന് ബിന്‍ ലാദിന്‍ കമ്പനി

ജിദ്ദ​​∙ സൗദി ബിന്‍ ലാദിന്‍ കമ്പനി തൊഴിലാളികളുടെ ശമ്പള കുടിശ്ശികയും സേവനാനന്തര ആനുകൂല്യങ്ങളും​ ഇൗ മാസം അഞ്ചിനു വിതരണം ചെയ്യും. കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്സ് ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം അബ്ദുല്ലാ ബിന്‍ മഹ്ഫൂസ് ട്വി​റ്റ​ര്‍ വഴി അറിയിച്ചതാണിത്. ​തിങ്കളാഴ്ച മുതല്‍ വേതന കുടിശ്ശികയും സേവനാനന്തര അനുകൂല്യങ്ങളും വിതരണം ചെയ്യുമെന്ന് കാണിച്ച് സ്വദേശികളും വിദേശികളുമായ മുഴുവന്‍ തൊഴിലാളികള്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ട് .​ ​അഞ്ചു മാസത്തിലധികമായി വേതനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ചൊവ്വാഴ്ച രാത്രി മക്കയിലെ താമസ സ്ഥലങ്ങള്‍ക്ക് തീയിട്ടിരുന്നു . സിവില്‍ ഡിഫെന്‍സ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്.​ ​മുമ്പും  ബിന്‍ ലാദിന്‍ കമ്പനി തൊഴിലാളികള്‍ ജിദ്ദയിലും മക്കയിലും പലതവണ അക്രമം അഴിച്ചുവിട്ടിരുന്നു .

​വാർത്ത∙ റസാഖ് പാറക്കൽ​

Your Rating: