Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളികൾക്ക് അഭിമാനമായി ജോമോൻ ;കളഞ്ഞുകിട്ടിയ 5503 റിയാൽ തിരിച്ചു നൽകി

help ജോമോൻ പണമടങ്ങിയ പഴ്സ് ഇൗജിപ്ഷ്യൻ സ്വദേശി എൽസായദിന് കൈമാറുന്നു.

റിയാദ്​​∙റിയാദിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിക്ക് സമീപത്തു നിന്നു ​കളഞ്ഞുകിട്ടിയ 5503 റിയാൽ(98444.35) അടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരിച്ചു നൽകിയ മലയാളി യുവാവ് പ്രവാസി മലയാളികൾക്ക് അഭിമാനമായി. ​റിയാദിൽ കാനോൻ കമ്പനിയിൽ ടെക്നീഷ്യനായ ​ജോമോൻ ​ആണ് പഴ്സ് ഉടമയായ ഈജിപ്ഷ്യൻ സ്വദേശിയെ ഏറെ പരിശ്രമങ്ങൾക്ക് ശേഷം കണ്ടെത്തി തിരിച്ചുനൽകിയത്.

ഷട്ടർ അറേബ്യ ഫോട്ടോഗ്രാഫി ഗ്രൂപ്പിലെ അംഗം കൂടിയായ ജോമോൻ പഴ്സിന്റെ ഉടമയെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾ ഫലം കാണാതെ വന്നപ്പോൾ‌, ഗ്രൂപ്പംഗം എടവണ്ണ സുനിൽ ബാബുവിന്റെയും അൽരാജി ബാങ്കിൽ ജോലി ചെയ്യുന്ന ജലീൽ കൊച്ചിയുടെയും സഹായത്താൽ ഇഖാമ നമ്പർ പിന്തുടർന്ന്  ഇൗജിപ്ഷ്യൻ സ്വദേശി ​എൽസായദ് ഫറാഗ് ഇസ്മായീൽ റഷീദിനെ ബന്ധപ്പെടുകയായിരുന്നു. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ​മാനേജരായ മുഹമ്മദ് സാദിനെയും കൂട്ടി വന്നാണ് ഇദ്ദേഹം പഴ്സ് ഏറ്റുവാങ്ങി​യത്​. ​

ഇദ്ദേഹം കമ്പനിയുടെ പണവുമായി സാധനങ്ങൾ വാങ്ങാൻ നഗരത്തിലെത്തിയപ്പോഴായിരുന്നു പഴ്സ് നഷ്ടപ്പെട്ടത്. മാസത്തിൽ 2000 റിയാൽ മാത്രം ശമ്പളമുള്ള താൻ, കളഞ്ഞു പോയ കാശ് തിരിച്ചു കിട്ടിയില്ലായിരുന്നെങ്കിൽ വലിയ പ്രതിസന്ധിയിലാവുമായിരുന്നുവെന്നു പറഞ്ഞു. മലയാളികളുടെ സത്യസന്ധതയെയും ആത്മാർഥതയെയും ഇരുവരും ഏറെ പ്രകീർത്തിച്ചു. ഇക്കാര്യം തങ്ങൾ പരിചയപ്പെടുന്നവരോടൊക്കെ പറയുമെന്ന് കൂടി അറിയിച്ചാണ് ഇരുവരും മടങ്ങിയത്. 

Your Rating: