Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബലിപെരു​നാള്‍ 12​ന്

​റിയാദ് ​∙ സൗദിയിലെവിടെയും മാസപ്പിറവി ദൃശൃമായതായി വിശ്വാസൃയോഗൃമായ റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതിനാൽ അറഫാ ദിനം സെപ്തംബര്‍ 11, ഞായാഴ്ചയും ബലിപെരുനാള്‍ ദിനം സെപ്തംബര്‍ 12 തിങ്കളാഴ്ചയും അയിരിക്കുമെന്ന് സൗദി സുപ്രീം ജുഡീഷൃറി കൗണ്‍സില്‍ അറിയിച്ചു . സെപ്തംബര്‍ 3 ദുല്‍ഹജ് ഒന്നായി കണക്കാക്കും.

മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദിയിലെ മുഴുവന്‍ മുസ്‌ലിംകളോടും സൗദി അധികൃതര്‍ കഴിഞ്ഞ ദിവസം ആവശൃപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൗദിയിലെ സ്വദേശികളും വിദേശികളും മാസപ്പിറവി നിരീക്ഷിച്ചിരുന്നു. മാസപ്പിറവി നിരീക്ഷിക്കാന്‍ പ്രതേൃക സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.

​വാർത്ത∙ റസാഖ് പാറക്കൽ

Your Rating: