Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി വൊളന്റിയർമാരുടെ അഞ്ചു ടീമുകൾ മക്കയിൽ

മക്ക ∙ സംസ്ഥാന ഹജ് കമ്മിറ്റിയുടെ ചുമതലയിൽ തീർഥാടകരുടെ സഹായത്തിനായി കേരളത്തിൽനിന്ന് 51 ഹജ് വൊളന്റിയർമാർ കർമനിരതരാകും. 10,283 തീർഥാടകരാണു ഹജ് കമ്മിറ്റി മുഖേന എത്തുന്നത്. 22ന് ആരംഭിച്ച തീർഥാടകരുടെ വരവ് തിങ്കളാഴ്ചയോടെ അവസാനിക്കും. കേരളത്തിൽനിന്നുള്ള വൊളന്റിയർമാർ അഞ്ചു ടീമുകളായി തീർഥാടകരെ സഹായിക്കാൻ മുഴുവൻസമയവും രംഗത്തുണ്ടാവും. ഓരോ ദിവസത്തെയും പ്രവർത്തനം വിലയിരുത്തുന്നതിനും ആസൂത്രണം ചെയ്യുന്നതിനും വൊളന്റിയർമാർ ഒന്നിടവിട്ട ദിവസങ്ങളിൽ ഹറം പള്ളിക്കടുത്തുള്ള ക്ലോക്ക് ടവറിനു സമീപം സംഗമിക്കും. ഇന്ത്യൻ ഹജ് മിഷന്റെയും സൗദി സർക്കാരിന്റെയും നിർദേശങ്ങളെക്കുറിച്ചു താമസസ്ഥലങ്ങളിലെത്തി തീർഥാടകരെ ബോധവൽക്കരിക്കും. 

Your Rating: