Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ്: തുര്‍ക്കിയില്‍ നിന്നു ഒന്നേകാല്‍ ലക്ഷം ടണ്‍ പഴം- പച്ചക്കറി ഇറക്കുമതി ചെയ്യും

ജിദ്ദ​​∙ ഹജ് സീസണിലെ വര്‍​ധിച്ച ആവശ്യം കണക്കിലെടുത്ത് തുര്‍ക്കിയില്‍ നിന്നു ഒന്നേകാല്‍ ലക്ഷം ടണ്‍ പഴം,​ ​പച്ചക്കറി​കൾ​ ഇറക്കുമതി ചെ​യ്യും.​ 40​,​000 ടണ്‍ തക്കാളിയും 40​,​000 ടണ്‍ മറ്റു പച്ചക്കറികളും 40​,​000 ടണ്‍ പഴങ്ങളുമാണ് ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്ന​തെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സ്‌ ആന്‍ഡ്‌ ഇൻഡസ്ട്രിയിലെ പച്ചക്കറി വ്യാപാരി കമ്മിറ്റി പ്രസിഡ​ന്റ് സുഹൈം അല്‍ ഗാംദി പറഞ്ഞു.​ ഉയര്‍ന്ന ഗുണ നിലവാരമുള്ള വൈവിധ്യമാര്‍ന്ന പഴങ്ങളും പച്ചക്കറികളും വ​ർഷം മുഴുവനും ലഭ്യമാകുമെന്നതാണ് തുര്‍ക്കിയുടെ പ്രത്യേകത.

​വാർത്ത∙ റസാഖ് പാറക്കൽ​ 

Your Rating: