Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീർഥാടകർക്ക് മാർഗനിർദേശങ്ങൾ പകർന്ന് പഠന ക്ലാസുകൾ

class മദീന പ്രവാചക പള്ളിയിൽ പ്രമുഖ പണ്ഡിതൻ ഷെയ്ഖ് അബുൽ മുഹ്സിൻ അൽ അബാദിയുടെ ബോധവൽക്കരണ ക്ലാസിൽ ഹജ് തീർഥാടകർ.

മദീന ∙ ഹജ് അനുഷ്ഠാനങ്ങളും ചരിത്രപശ്ചാത്തലവും തീർഥാടകർക്കു പറഞ്ഞുകൊടുക്കുന്ന പഠന ക്ലാസുകൾ മദീന പ്രവാചക പള്ളിയിലും സജീവമായി. കുറ്റമറ്റ രീതിയിൽ ഹജ് കർമം നിർവഹിക്കാൻ ക്ലാസുകൾ സഹായകരമാണ്. വൈകിട്ടു മഗ്‍രിബ് നമസ്കാരത്തിനുശേഷം തുടങ്ങുന്ന ക്ലാസ് ഇശാ നമസ്കാരത്തിനു ബാങ്ക് വിളിക്കുന്നതോടെ സമാപിക്കും.

മക്ക, മദീന പള്ളികളിൽ തീർഥാടകരെ ബോധവൽക്കരിക്കാൻ 700 പ്രബോധകരെയും വിവർത്തകരെയും ഇസ്‌ലാമിക കാര്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. ഇവർ മലയാളം ഉൾപ്പെടെ 30 വിദേശഭാഷകളിൽ ഹജ് തീർഥാടകരുമായി സംവദിക്കും. തീർഥാടകരിൽ നല്ലൊരു ശതമാനം പ്രായം കൂടിയവരും ശാരീരിക അവശതകളുള്ളവരുമാണ്. ഇക്കാര്യം കണക്കിലെടുത്ത് ഹജ് കർമം പ്രയാസരഹിതമാക്കി പൂർത്തിയാക്കാൻ സഹായകരമായ മതവിധികളും മാർഗനിർദേശങ്ങളും ഇവർ തീർഥാടകർക്കു നൽകുന്നു.

Your Rating: