Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശ തീർഥാടകർക്ക് ജംറയിൽ മൂന്നു ദിവസം നിയന്ത്രണം

മക്ക∙ മൂന്നു ദിവസം, വിദേശ തീർഥാടകർക്ക് കല്ലേറുകർമം നിർവഹിക്കുന്നതിനു ജംറയിലേക്കു പോകാൻ ഹജ്, ഉംറ മന്ത്രാലയം നിയന്ത്രണമേർപ്പെടുത്തി. ദുൽഹജ് 10ന് രാവിലെ ആറുമുതൽ പത്തര വരെയും 11ന് ഉച്ചയ്ക്ക് രണ്ടു മുതൽ ആറുവരെയും 12ന് രാവിലെ പത്തര മുതൽ രണ്ടു വരെയുമാണു വിലക്ക്. സ്വദേശികൾക്കു കല്ലേറു കർമം നടത്താനുള്ള സമയമാണിത്. വിദേശ, സ്വദേശ തീർഥാടകർ ജംറയിൽ ഒരുമിച്ച് എത്തിയാൽ തിരക്ക് നിയന്ത്രിക്കാൻ കഴിയാതാവും. അതുകൊണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതാദ്യമായാണു തിരക്കേറിയ സമയങ്ങളിൽ തീർഥാടനത്തിനു പൂർണ വിലക്ക് ഏർപ്പെടുത്തുന്നത്. മു‍ൻ വർഷങ്ങളിൽ ഓരോ രാജ്യത്തു നിന്നുള്ളവർക്കും സമയം നിശ്ചയിച്ചു നൽകിയിരുന്നു. മണിക്കൂറിൽ മൂന്നു ലക്ഷം പേർക്കു കല്ലേറു കർമം നിർവഹിക്കാനുള്ള ശേഷി ജംറ കോംപ്ലക്സിന് ഉണ്ട്. എങ്കിലും ഒന്നരലക്ഷം പേർക്കു സുരക്ഷിതമായി കർമം നിർവഹിക്കാനാകും വിധമാണു ക്രമീകരണങ്ങൾ. വിദേശരാജ്യങ്ങളിലെ ഹജ്കാര്യ ഓഫിസുകൾ ഇക്കാര്യത്തിൽ തീർഥാടകരെ ബോധവൽക്കരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Your Rating: