Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറഫയിലും മിനായിലും ആധുനിക ശീതീകരണ സംവിധാനം

haj

മക്ക ∙ ഹജ് സമയത്ത് ഉണ്ടായേക്കാവുന്ന കടുത്ത ചൂട് പ്രതിരോധിക്കുന്നതിനും അഗ്നിബാധ തടയുന്നതിനും അറഫയിലും മിനായിലും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു കൂടാരങ്ങൾ തണുപ്പിക്കും. സുഗമമായ തീർഥാടനം ഉറപ്പാക്കുകയും അപകടങ്ങൾ കുറയ്ക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു സൗദി സിവിൽ ഡിഫൻസ് മേധാവി ജനറൽ സുലൈമാൻ അൽ അംറ് അറിയിച്ചു. ഇപ്പോൾ മിനായിലുള്ളതുപോലെ അറഫയിലും ആധുനിക തമ്പുകൾ സ്ഥാപിക്കും. അറഫയിലെ പരമ്പരാഗത കൂടാരങ്ങൾക്ക് ഇതോടെ മാറ്റമുണ്ടാകും.

ഹജ് തീർഥാടകർ കടന്നുപോകുന്ന വഴിയിലുടനീളം തണൽ നൽകുന്നതിനും ശീതീകരിച്ച ശുദ്ധജലം ലഭ്യമാക്കുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. തീർഥാടകർ പാചകവാതക സിലിണ്ടറുകളുമായി സഞ്ചരിക്കുന്നതു കർശനമായി വിലക്കും. തീർഥാടകസുരക്ഷയ്ക്കായി പഴുതടച്ച ക്രമീകരണങ്ങളാണു സൗദി സിവിൽ ഡിഫൻസ് ഒരുക്കുന്നത്. 17,000 സുരക്ഷാ ഉദ്യോഗസ്ഥർ കർമനിരതരായി രംഗത്തുണ്ട്. തീർഥാടകർക്കായി എട്ട് എയർ ആംബുലൻസുകൾ ഒരുക്കിയിട്ടുണ്ട്. എയർ ആംബുലൻസുകൾക്കു കൂടാരങ്ങൾക്കരികെ എളുപ്പത്തിൽ എത്തിപ്പെടാൻ സാധിക്കുന്ന വിധത്തിലാണു തമ്പുകളുടെ ക്രമീകരണം.

Your Rating: