Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ് സേവനം : കേരള മോഡൽ മറ്റുളളവരും അനുകരിച്ചു തുടങ്ങിയെന്നു മുഖ്യമന്ത്രി

hajj

മക്ക/നെടുമ്പാശേരി ∙ ഹജ് സേവനത്തിന്റെ കാര്യത്തിൽ േകരള മോഡൽ മറ്റു സംസ്ഥാനങ്ങളും അനുകരിച്ചു തുടങ്ങിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും കൂടുതൽ തീർഥാടകർക്ക് ഇത്തവണ ഹജ്ജിനു പോകാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സംസ്ഥാന ഹജ് ക്യംപിന്റെ ഉദ്ഘാടനം. നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഹാജിമാർക്കു സേവനം വാഗ്ദാനം ചെയ്യുന്ന ട്രെയിനർമാരും വൊളന്റിയർ മാരും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. പ്രതിഫലമൊന്നും പറ്റാതെയാണ് ഇവർ സേവനം ചെയ്യുന്നത്. ഇക്കാര്യങ്ങൾ മാതൃകയാക്കണ മെന്നു സൗദിയിലെ ഇന്ത്യൻ കോൺസുലേറ്റ് മറ്റു സംസ്ഥാനങ്ങളോടും നിർദേശിച്ചതും സംസ്ഥാന ഹജ് കമ്മറ്റിക്ക് അഭിമാനം നൽകുന്നു. ഹാജിമാർക്കു സഹായം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ഹജ് കമ്മിറ്റിയുടെ ഫലപ്രദമായ ഇടപെടലിന് തുടർന്നാണ് ഏറ്റവും കൂടുതൽ പേർക്ക് ഇത്തവണ ഹജ്ജിനു പോകാൻ അവസരം ലഭിച്ചത്.

ഹജ് ക്യാംപിന്റെ നടത്തിപ്പിനുളള തുക സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്.

ഇന്ത്യയെപ്പോലെ ബഹുമുഖ സമുദായ ഘടന നിലനിലക്കുന്ന ഒരു രാജ്യത്ത് കൂടുതൽ ശാന്തിയും സമാധാനവും നിലനിൽക്കാനും മനുഷ്യർ തമ്മിലുളള ബന്ധം ശക്തിപ്പെടാനും ഹജ് സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കെ. ടി. ജലീൽ അധ്യക്ഷനായിരുന്നു. 

Your Rating: