Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും ഹജ്ജിന് അധികം പണം കണ്ടെത്തണം

hajj ഹജ് നിർവഹിച്ചു മടങ്ങിയെത്തുന്നവരെ കോഴിക്കോട് വിമാനത്താവളത്തിൽ സ്വീകരിക്കുന്ന ബന്ധുക്കൾ

ജീവിതത്തിൽ ഒരു തവണ ഹജ് ചെയ്തവർക്ക് ഇനി പോകണമെങ്കിൽ ഹജ് വീസയ്ക്ക് 36,000 രൂപ അധികം നൽകണം. സ്വകാര്യ ഹജ് സംഘങ്ങൾ വഴി മാത്രമേ ഇപ്പോഴത്തെ അവസ്ഥയിൽ രണ്ടാമത്തെയോ അതിനു ശേഷമോ ഉളള ഹജിന് പോകാൻ കഴിയൂ. ഇപ്പോൾ സ്വകാര്യ ഹജ് ഗ്രൂപ്പുകൾ വഴിയുളള തീർഥാടനത്തിന് 2,75,000 രൂപ മുതൽ 3,60,000 വരെയാണ് ഹജി യാത്രയ്ക്കു വാങ്ങുന്ന നിരക്ക്.

അതിനു പുറമേയാണ് പുതിയ തുക അടയ്ക്കേണ്ടത്. സംഘങ്ങളെ നയിക്കുന്ന അമീറുമാരും സംഘത്തലവന്മാരും നേരത്തേ ഹജ് ചെയ്തവരായിരിക്കും. അവർ വീണ്ടും കൂടെ വരുമ്പോൾ വഹിക്കേണ്ടി വരുന്ന ചെലവു കൂടി ചേർത്തായിരിക്കും സംഘങ്ങൾ തീർഥാടകരുടെ നിരക്ക് നിശ്ചയിക്കുക.

സംസ്ഥാന ഹജ് കമ്മിറ്റി വഴി പോകുന്നവർക്ക് ഹറമിന് ഏറ്റവുമടുത്ത് താമസ സൗകര്യം കിട്ടാൻ സാധ്യത കുറവായതിനാൽ പലരും സ്വകാര്യ സംഘങ്ങൾ വഴി ഹജ്ജിനു പോകാറുണ്ട്. ഒരു വർഷത്തിൽ എപ്പോൾ വേണമെങ്കിലും ചെയ്യാവുന്ന തീർഥാടനമായ ഉംറയ്ക്കും ഇനി ഒറ്റത്തവണ സൗജന്യമേയുളളൂ. തുടർന്നുളള ഉംറ വീസയ്ക്കെല്ലാം 36,000 രൂപ അധികം നൽകണം. തീർഥാടകരെയും ഉംറ സർവീസ് സ്ഥാപനങ്ങളെയും പുതിയ നിബന്ധന ബാധിക്കും. നവംബർ ആദ്യവാരം മുതലുളള അടുത്ത ഉംറയ്ക്ക് ഗ്രൂപ്പുകൾ ബുക്കിങ് തുടങ്ങിയിട്ടുണ്ട്. 55,000 മുതൽ 60,000 രൂപ വരെയാണ് നിലവിൽ ഉംറ നിരക്ക്.

പുതിയ നിബന്ധനവന്നതോടെ രണ്ടാം തവണക്കാർ മുതൽ 36,000 രൂപയും സംഘത്തലവന്മാരുടെ ചെലവിന്റെ ഒരു വിഹിതവും അടയ്ക്കേണ്ടി വരും. പുതിയ നിരക്ക് അറിയിച്ചതോടെ പലരും പ്രയാസം അറിയിച്ചതായി ഗ്രൂപ്പുകൾ പറയുന്നു. സ്വകാര്യ സംഘങ്ങൾ വഴിയും ടൂർ ഓപ്പറേറ്റർ മാർ വഴിയും മാത്രമേ നിലവിൽ ഉംറയ്ക്കു പോകാൻ കഴിയൂ.


Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.