Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടുതൽ പേർ കോഴിക്കോട്ടു നിന്ന്

മക്ക/നെടുമ്പാശേരി ∙ ഹജ്ജിനു പുറപ്പെടുന്ന ആദ്യ സംഘത്തിൽ ഏറ്റവും കൂടുതൽപ്പേർ കോഴിക്കോട് ജില്ലയിൽ നിന്ന്. 205 പേരാണു കോഴിക്കോടു നിന്നുളളത്. മലപ്പുറത്തിന്നാണ് രണ്ടാം സ്ഥാനം 104 തീർഥാടകർ. നാലു തീർത്ഥാടകർ മാത്രമുളള വയനാട് ജില്ല (4) ഏറ്റവും കുറവ്. ആലപ്പുഴ (5) യിൽ നിന്ന് അ‍ഞ്ചു പേരാണുളളത്. തിരുവനന്തപുരം (12) കൊല്ലം(10) എറണാകുളം(26) തൃശൂർ(14) പാലക്കാട്(11) കണ്ണൂർ(43) കാസർകോട് (19) എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുളള തീർഥാടകരുടെ എണ്ണം.

സെപ്റ്റംബർ അഞ്ച് വരെയാണ് സൗദിയിലേക്കുളള യാത്ര. ആകെ 24 വിമാനങ്ങൾ സർവീസ് നടത്തും. ഈ മാസം 23 മുതൽ 31 വരെ ദിവസവും രണ്ട് വിമാനമങ്ങളുണ്ടാകും. സെപ്റ്റംബർ ഒന്ന് മുതൽ അഞ്ച് വരെ ഓരോ വിമാനവും. 23 നു പുറപ്പെടുന്ന രണ്ടാമത്തെ വിമാനത്തിൽ മാത്രം 300 ഹാജിമാരാണുണ്ടാക്കുക. ബാക്കിയെല്ലാം 430 പേർക്കു കയറാവുന്ന വലിയ വിമാനങ്ങളാണ്.

സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 14 വരെയാണ് ഹാജിമാരുടെ മടക്കയാത്ര. കൊച്ചി വഴി 10,527 പേർക്കാണ് ഹജ്ജിന് പോകാൻ അവസരം ലഭിച്ചിട്ടുളളത്.

ഇതിൽ 10,214 പേർ കേരളത്തിൽ നിന്നാണ്. 28 പേർ മാഹിയിൽ നിന്നും 285 പേർ ലക്ഷദ്വീപിൽ നിന്നുമാണ്.

62,000 ചതുരശ്ര അടി വീതമുളള രണ്ട് എയർ ക്രാഫ്റ്റ് ഹാംഗറുകൾ കൂടാതെ 25,000 ചതുരശ്ര അടി വിസ്തീർണമുളള താൽക്കാലിക സംവിധാനവും ക്യാംപിൽ ഒരുക്കിയിട്ടുണ്ട്. ഹാംഗറുകളിൽ തീർഥാടകരായ സ്ത്രീകൾക്കും പുരുഷന്മാർക്കും താമസിക്കുന്നതിനും പ്രാർഥിക്കുന്നതിനും പ്രത്യേകം സൗകര്യമുണ്ട്. ഇതിനോടു ചേർന്നു താൽക്കാലിമായി ഒരുക്കിയ സ്ഥലത്തു തീർഥാടകർക്കും കൂടെ വരുന്നവർക്കും ഭക്ഷണം കഴിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും സന്ദർശകർക്കു വിശ്രമിക്കുന്നതിനും ക്രമീകരണമുണ്ട്. ആരോഗ്യ വിഭാഗം, ബാങ്ക് കൗണ്ടർ, ബാഗേജ് ചെക്കിൻ, നിസ്കാരഹാൾ, കോൺഫറൻസ് ഹാൾ എന്നിവയും ഇവിടെയാണ്. 

Your Rating: