Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറഫ സംഗമത്തിന് സമാപനം; മുസ്ദലിഫയിലേക്ക് യാത്ര തുടങ്ങി

മക്ക.ഹജിന്‍റെ ആത്മാവായ അറഫ സംഗമത്തിന് സമാപനം. ഒരായുഷ്കാലത്തിന്‍റെ പാപഭാരങ്ങള്‍ പ്രാര്‍ഥനയുടെ കരുത്തില്‍ കഴുകിക്കളഞ്ഞ തീര്‍ഥാടകര്‍ സന്ധ്യയോടെ തുടര്‍ കര്‍മങ്ങള്‍ക്കായി മുസ്ദലിഫയിലേക്ക് നീങ്ങി. പാപമോചനത്തിനായുള്ള പ്രാര്‍ഥനകളും പശ്ചാത്താപത്തിന്‍റെ കണ്ണീര്‍ക്കടലുമായി അറഫയില്‍ സംഗമിച്ച തീര്‍ഥാടകര്‍ക്ക് ജന്മസാഫല്യത്തിന്‍റെ നിറവായിരുന്നു.  ആശുപത്രിയില്‍ കഴിയുന്ന തീര്‍ഥാടകരെയും അറഫയില്‍ എത്തിച്ച് ഹജ് കര്‍മം നിര്‍വഹിക്കാന്‍ അവസരമൊരുക്കിയിരുന്നു.

ഭീകരവാദംകൊണ്ട് സമൂഹത്തിനോ ലോകത്തിനോ ഒന്നും നേടാനാവില്ലെന്നും ലോക സമാധാനത്തിനായാണ് മുസ്ലിംകള്‍ ഒന്നിക്കേണ്ടതെന്നും അറഫ പ്രഭാഷണത്തില്‍ ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് ആഹ്വാനം ചെയ്തു. പ്രവാചകന്‍റെ വിടവാങ്ങല്‍ പ്രസംഗത്തിനെ അനുസ്മരിച്ചുള്ള അറഫാ പ്രഭാഷണത്തിനു ശേഷം ഹാജിമാര്‍ അസ്തമയത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങി.

മഗ്രിബ്, ഇശാ നമസ്കാരങ്ങള്‍ ഒരുമിച്ച് നിര്‍വഹിച്ച് ഹാജിമാര്‍ രാത്രി മുസ്ദലിഫയില്‍ വിശ്രമിക്കും. തുടര്‍ന്ന് പ്രഭാത പ്രാര്‍ഥനയ്ക്ക് ശേഷം ജംറയില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിച്ച് ഹാജിമാര്‍ മുസ്ദലിഫയില്‍ നിന്ന് മിനായിലേക്ക് പോകും.

Your Rating: