Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാജിമാർ കൃത്യ സമയത്ത് തിരികെ പോകണമെന്ന് ജവാസാത്ത്

ജിദ്ദ∙ ഹജ് തീര്‍ഥാടകര്‍ വീസാ കാലാവധി തീരുന്നതിനു മുമ്പായി സ്വദേശങ്ങളിലേക്ക് തിരിച്ചു പോകണമെന്ന് പാസ്പോര്‍ട്ട് വകുപ്പ് (ജവാസാത്ത് ). ഹജ് വീസയില്‍ എത്തുന്നവര്‍ സൗദിയില്‍ തൊഴിലെടുക്കുന്നതിന് വിലക്കുണ്ട് .മക്ക ,മദീന , ജിദ്ദ നഗരങ്ങള്‍ക്ക് പുറത്ത് സഞ്ചരിക്കുന്നതിനും വിലക്കുണ്ട് .നിയമം ലംഘിച്ച് സൗദിയില്‍ തങ്ങുന്നതിന് ഹജ് തീര്‍ഥാടകര്‍ക്ക് സഹായം നല്‍കരുതെന്നും  നിയമ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് പാസ്പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കി .

വാർത്ത:റസാഖ് പാറക്കൽ​

Your Rating: