Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ് തീർത്ഥാടകർക്ക് സിം കാർഡ് ലഭിക്കുന്നതിന് വഴിയൊരുങ്ങി

ജിദ്ദ​∙ ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഹജ് മിഷ​ൻ്റെ​ ബ്രാഞ്ച് ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കമ്പനികളുടെ കിയോസ്കുകളില്‍ നിന്നു സിം കാര്‍ഡുകള്‍ ലഭിക്കും. ഇന്ത്യന്‍ ഹ​ജ്​ മിഷന്‍ അധികൃതര്‍ വിവിധ മന്ത്രാലയങ്ങളുമായും മൊബൈല്‍ കമ്പനികളുമായും നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സിം കാര്‍ഡ് ലഭ്യമാകുന്നതിന് വഴിയൊരുങ്ങിയത്.സുരക്ഷാ കാരണങ്ങളാല്‍ സൗദിയിൽ  മൊബൈല്‍ സിം കാര്‍ഡുകള്‍ ലഭിക്കുന്നതിന് കഴിഞ്ഞ മാസം മുതല്‍ വിരലടയാളം നിര്‍ബന്ധമാക്കിയിരുന്നു.

അതിനാല്‍ മുന്‍ വര്‍ഷങ്ങളെ പോലെ ഹാജിമാര്‍ക്ക് നാട്ടില്‍ നിന്ന് സിംകാര്‍ഡുകള്‍ ലഭിച്ചിരുന്നില്ല.​ വിരലടയാളം നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന്  ഹാജിമാര്‍ക്ക് സിം കാര്‍ഡ് ലഭിക്കാത്തത് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. വിമാനത്താവളത്തില്‍ നിന്നും ലഭിക്കുന്ന എൻട്രി നമ്പറും വിരലടയാളവും നല്‍കിയാല്‍ സിംകാര്‍ഡ് ലഭിക്കും. എന്‍ട്രി നമ്പര്‍ ഉപയോഗിച്ച് തന്നെ റീചാർജ് ചെയ്യാനും സാധിക്കും. താമസ സ്ഥലങ്ങളിൽ   എത്തുന്നതിന് മുമ്പ് പാസ്പോര്‍ട്ട് മുതവ്വിഫിനു കൈമാറുന്നതിനാല്‍ മൊബൈല്‍ കടകളിലെത്തി വിരലടയാളം നല്‍കി സിം കാര്‍ഡ് എടുക്കാനും ഹാജിമാര്‍ക്ക് സാധിച്ചിരുന്നില്ല.

​വാർത്ത:റസാഖ് പാറക്കൽ​

Your Rating: