Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ് വൊളൻ്റിയർ മീറ്റ് നടത്തി

kmcc-area-committee

മക്ക​∙ ​​മക്കാ കെ എം സി സി അസീസിയാ മേഖലാ ​ഹജ് വൊള​ൻ്റിയർ മീ​റ്റ് നടത്തി. എസ്‌ വൈ എസ്‌ സംസ്‌ഥാന സെക്രട്ടറി അബ്‌ദുസ്സമദ്‌ പൂക്കോട്ടൂർ ​പ്രസംഗിച്ചു. ​സാമൂഹിക സേവനത്തിന്‌ ഇസ്‌ലാം വളരെ പ്രാധാന്യം ​നൽകിയിട്ടുണ്ടെന്നും സഹജീവി​കളെ​ സഹായിക്കുന്നവന്‌ ഇരു ലോകത്തും രക്ഷിതാവി​ൻ്റെ​ സഹായമുണ്ടാകു​മെന്നും അദ്ദേഹം പറഞ്ഞു​.​                                                                                                                                   
മുഹമ്മദ്‌ ഷാ അ​ധ്യക്ഷത വഹിച്ചു.​ ​മക്കാ കെ എം സി സി ജനറല്‍ സെക്രട്ടറി മുജീബ്‌ പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്‌തു. വൊ​ള​ൻ്റിയർമാർക്കുള്ള ഐഡി കാർഡ്‌ ​വൊളൻ്റിയർ ക്യാപറ്റ്‌ന്‍ നാസർ കിന്‍സാറ വിതരണം ചെയ്‌തു.​ ​സുലൈമാന്‍ മാളിയേക്കല്‍​,​ പി​.​വി​.​ അബ്‌ദുറഹ്‌മാന്‍ വടകര.​ ​മജീദ്‌ കൊണ്ടോട്ടി ,​ ​ഹംസ ,​ ​സലാം,​ ​ഹംസ മണ്ണാർമല ,അബൂബക്കർ കൊളത്തറ ,​ ​സല്‍സബീല്‍ അബ്‌ദുന്നാസർ​, സ്വാലഹ്‌ ഫറോ​ക്ക്, ഹാരിസ്‌ പെരുവള്ളൂർ ​​  തുടങ്ങിയവർ ​പ്രസംഗിച്ചു.

വാർത്ത:റസാഖ് പാറക്കൽ.​

Your Rating: