Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ്: ആദ്യ സ്വകാര്യ സംഘം മടങ്ങിയെത്തി

haj

നെടുമ്പാശേരി ∙ ഹജ് കർമത്തിനു മക്കയിലേക്ക് പുറപ്പെട്ട മലയാളികളുടെ ആദ്യ സംഘം രാജ്യാന്തര വിമാനത്താവളത്തിൽ മടങ്ങിയെത്തി. സ്വകാര്യ ഹജ് ഗ്രൂപ്പ് പോയവരാണ് ആദ്യ സംഘത്തിൽ തിരിച്ചെത്തിയത്. ഇന്നലെ രാത്രി 7.30 ന് ജിദ്ദയിൽ നിന്ന് അബുദാബി വഴി നെടുമ്പാശേരിയിലെത്തിയ ഇത്തിഹാദ് വിമാനത്തിലാണ് ഇവർ എത്തിയത്. അബുദാബി ഐ.സി.സി. ഹജ് ഗ്രൂപ്പ് വഴിയാണ് ഇവർ യാത്ര പോയത്.‌ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ളവരാണ് മടങ്ങിയെത്തിയവരിൽ കൂടുതൽ ഹാജിമാരും.

മറ്റു ജില്ലകളിൽ നിന്നുള്ളവരും സംഘത്തിലുണ്ട്. ഓഗസ്റ്റ് 20 ന് നെടുമ്പാശേരിയിൽ നിന്നു പുറപ്പെട്ട 96 പേരുൾപ്പെട്ട സംഘത്തിലെ 50 പേരാണ് മടങ്ങിയെത്തിയത്. ബാക്കിയുള്ളവർ ജോലി ആവശ്യാർഥം അബുദാബിയിൽ തങ്ങുകയായിരുന്നു. ഹജ് കർമം നിർവഹിക്കുന്നതിൽ ബുദ്ധിമുട്ടു നേരിടേണ്ടി വന്നില്ലെന്നും സുഗമമായി പൂർത്തിയാക്കാൻ കഴിഞ്ഞതായും തലശേരി ചോക്ലി സ്വദേശിയായ ഖാദർ പറഞ്ഞു. ഭാര്യ ആരിഫയോടൊപ്പമായിരുന്നു ഇദ്ദേഹത്തിന്റെ യാത്ര. നെടുമ്പാശേരിയിൽ നിന്ന് പ്രത്യേക ബസിലാണ് ഇവർ നാട്ടിലേക്ക് തിരിച്ചത്.

Your Rating: