Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിൽ നിയമ ലംഘനം അറിയിക്കുന്നവർക്ക് പാരിതോഷികം

റിയാദ്​∙ സ്വകാര്യ സ്ഥാപനങ്ങളിൽ നടക്കുന്ന തൊഴിൽ നിയമ ലംഘനങ്ങളെക്കുറിച്ച് മന്ത്രാലയത്തെ അറിയിക്കുന്നവർക്ക് പാരിതോഷികം നല്‍കുന്ന പദ്ധതിയുമായി തൊഴില്‍ ,സാമൂഹിക ,വികസന  മന്ത്രാലയം. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങളില്‍  നിന്ന് ഈടാക്കുന്ന പിഴയുടെ 25 ശതമാനം വിവരമറിയിക്കുന്നവർക്ക് നൽകുമെന്ന് തൊഴില്‍,സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി മുഫരിജ് അൽ ഹഖ് ബാനി പ്രസ്താവിച്ചു. 

ദേശീയ തൊഴില്‍ പോര്‍ട്ടല്‍ താഖാത് ഉദ്ഘാടന വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതു ജനങ്ങളുടെ സഹായത്തോടെ നടക്കുന്ന കമ്മ്യൂണിറ്റി ഇൻസ്പെക്ഷൻ എന്ന പേരിലുള്ള പുതിയ പദ്ധതി പ്രകാരം തൊഴിൽ വിപണിയിൽ കണ്ടെത്തുന്ന മുഴുവൻ നിയമ ലംഘനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ, പ്രത്യേകിച്ച് ഐടി മേഖലയിൽ നടക്കുന്ന നിയമ ലംഘനങ്ങൾ മന്ത്രാലയത്തെ അറിയിക്കുന്നതിനു പൊതു സമൂഹത്തിനു അവസരമൊരുക്കുകയാണു  മന്ത്രാലയം ലക്ഷ്യമാക്കുന്നത്.

സൗദി യുവാക്കൾ ഇപ്പോൾ ഗവണ്മെന്റ് ജോലികൾ മാത്രം ലക്ഷ്യമാക്കുന്നില്ലെന്നും സ്വകാര്യ മേഖലയിലും തൊഴിലവസരങ്ങൾക്ക് അവർ പ്രാധാന്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയിൽ അവധി ​രണ്ട് ദിവസമാക്കുന്നതിനെക്കുറിച്ച് പഠിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു.

വാർത്ത:റസാഖ് പാറക്കൽ

Your Rating: