Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുമായി പുനരുല്‍പാദക ഊര്‍ജ പദ്ധതി: കരാറിന് സൗദി മന്ത്രിസഭാ അംഗീകാരം

saudi

റിയാദ്​​∙ ഇന്ത്യയുമായി  പുനരുല്‍പാദക ഊര്‍​ജ​പദ്ധതിയില്‍ സഹകരിക്കുന്നതിന് കരാര്‍ ഉണ്ടാക്കുന്നതിനു  സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ അ​ധ്യക്ഷതയില്‍  ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഊര്‍​ജ​രംഗത്ത് ഇന്ത്യയുമായുള്ള സഹകരണത്തിന് അംഗീകാരം നല്‍കിയത്. 

റിയാദിലെ കിങ് അബ്ദുല്ല സിറ്റി ഫോര്‍ അറ്റോമിക് ആന്‍ഡ്‌  റിന്യൂവബിള്‍ എനര്‍ജിയാണ്  ഇന്ത്യന്‍ ഊര്‍​ജ​മന്ത്രാലയവുമായി ചേര്‍ന്ന് കരാര്‍ ഒപ്പു​വയ്ക്കുക.​ ​ഇന്ത്യയും സൗദിയും തമ്മിലുള്ള ഊര്‍​ജ​രംഗത്തെ സഹകരണം ശക്തമാക്കുന്നതിന്‍റെ ഭാഗമാണ് പുതിയ പദ്ധതി . പദ്ധതി വിശദാംശങ്ങള്‍​ ​ഇരു രാജ്യങ്ങളിലെയും  അധികൃതര്‍ ചേര്‍ന്ന് തയ്യാറാക്കും. 

ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച നടത്താനും കരടുരേഖകളില്‍ ഒപ്പുവെക്കാനും കിങ് അബ്ദുല്ലസിറ്റി ഫോര്‍ അറ്റോമിക് ആന്‍ഡ്‌  റിന്യൂവബിള്‍ എനര്‍ജി സിറ്റി മേധാവിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട് . ഇന്ത്യന്‍  പ്രധാനമന്ത്രി നരേന്ദ്രമോഡി റിയാദ് സന്ദര്‍ശന വേളയില്‍ സൗദി  ഊര്‍ജ്ജ വകുപ്പ് മന്ത്രിയുമായും സൗദി  അരാംകോയുമായും ഊര്‍​ജ​രംഗത്തെ സഹകരണം ശക്തമാക്കാന്‍ ധാരണയായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ്  മന്ത്രിസഭയുടെ തീരുമാനം .

​വാർ‌ത്ത:റസാഖ് പാറക്കൽ​

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.