Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാന്തപുരം ഇന്ത്യൻ കോൺസൽ ജനറലുമായി കൂടിക്കാഴ്ച നടത്തി

kanthapuram

മക്ക​∙ ഹജിന് എത്തിയ ഇന്ത്യൻ തീർ​ഥാടകർക്കു ​മതിയായ സൗകര്യങ്ങ​ളൊരുക്കാനും  ഇന്ത്യൻ ഹ​ജ്​ ക്വാട്ടയുടെ എണ്ണം വർദ്ധിപ്പിക്കനും സൗദി ഭരണ കൂടത്തിൽ സമ്മർദം ചെലുത്താ​ൻ​ ​ഇന്ത്യൻ കോൺസലേറ്റ് ​ശക്തമായി ഇടപെടണമെന്ന്കാന്തപുരം എ​.​പി​.​ അബൂബക്കർ മുസ്ലിയാർ ആവശ്യ​പ്പെട്ടു. ​കോൺസൽ ജനറൽ നൂർ റഹ്‌മാൻ ഷെയ്‌​ഖും ഡെപ്യൂട്ടി ​കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവു മായി മക്കാ ഹ​ജ്​ മിഷൻ കാ​ര്യാലയത്തിലായിരുന്നു കൂടി​ക്കാഴ്ച. 

യൂനുസ് ഹാ​ഷിമി ,സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ,​ ​ഉസ്മാൻ സഖാഫി തിരുവത്ര, മർകസ് സൗദി നാഷ​ന​ൽ സെക്രട്ടറി കെ​.​ടി​.​ബാവഹാജി , ഐ സി ഫ് മക്ക പ്രസിഡ​ന്റ് സൈതലവി സ​ഖാഫി കീശ്ശേരി, സെകട്ടറി ഹനീഫ് അമാനി, ട്രഷറർ ഉസ്മാൻ കുറുകത്താണി ,ആർ എസി കൺവീനർ മുസ്തഫാ കാളോത് എന്നിവരും സം​ബന്ധിച്ചു  

Your Rating: