Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാജിമാര്‍ക്ക് അറഫയില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ ഒരു കൈ സഹായം

fraternity അറഫയില്‍ ഹാജിമാരെ ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍മാര്‍ വീല്‍ ചെയറില്‍ കൊണ്ട് പോകുന്നു.

മക്ക​∙ ഹജ് സേവനത്തിന്റെ ഭാഗമായി മിനയിലും അറഫയിലും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം  വൊളന്റിയര്‍മാര്‍ സേവന നിരതരായി. ഇന്നലെ(തിങ്കൾ) മിനയില്‍ നിന്ന് അറഫയിലേക്ക് ഹാജിമാര്‍ യാത്രയായ മിന റെയില്‍വേ സ്റ്റേഷന്‍ ഒന്നിലും അറഫ സ്റ്റേഷന്‍ രണ്ടിലും ഫോറം വൊളന്‍റിയര്‍മാര്‍ സേവനവുമായെത്തി. അറഫയില്‍ വഴി തെറ്റിയ ഹാജിമാരെ ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നതിനും അവശരായവരെ വീല്‍ ചെയറുകളില്‍ കൊണ്ടുപോകുന്നതിനും ആളുകളുണ്ടായിരുന്നു.

fraternity2 അറഫയില്‍ ഹാജിയെ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍ സഹായിക്കുന്നു.

അറഫയിലെ കടുത്ത ചൂടില്‍ വിതരണം ചെയ്ത  ലിങ്ക് പെന്‍ കുടകളും ചെരിപ്പും ഹാജിമാര്‍ക്ക് ആശ്വാസം നല്‍കി. ഹജ് മിഷന്‍ വിതരണം ചെയ്ത അറഫയുടെ മാപ്പ് ഹാജിമാരുടെ ടെന്റുകള്‍ കണ്ടെത്തുന്നതിനു ഏറെ സഹായകമായി. അറഫയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫോറം റീജ്യണല്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ മലപ്പുറം, മക്ക കോ ഓര്‍ഡിനേറ്റര്‍ ഖലീല്‍ ചെമ്പയില്‍, പി.കെ. അലി, അബ്ദുല്‍ ഗഫ്ഫാര്‍, മുദസ്സിര്‍ നേതൃത്വം നല്കി.

Your Rating: