Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യ സംഘം ഇന്ത്യൻ തൊഴിലാളികൾ നാളെ ഡൽഹിയിലെത്തും

saudi-labour

ജിദ്ദ​∙ സൗദി​ ​ അറേബ്യയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ ആദ്യസംഘം നാളെ​(വ്യാഴം)​ തിരികെയെത്തും. ജിദ്ദയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന ​26 പേരടങ്ങുന്ന ​ആദ്യസംഘത്തില്‍ മലയാളികളില്ല.​ സൗദി​യിൽ കുടുങ്ങിക്കിടക്കുന്ന എണ്ണായിരത്തോളം ഇന്ത്യന്‍ തൊഴിളികളില്‍ വളരെ കുറച്ചു പേര്‍ മാത്രമാണ് നാട്ടിലേക്ക് തിരിച്ചു പോരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ​ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഈ സംഘത്തിലുള്ളത്.

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുടെ നേതൃത്വത്തില്‍ സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇവരെ തിരികെ എത്തിക്കുന്നത്. സൗദി ഒജര്‍ കന്പനിയുടെ ജിദ്ദയിലെ ക്യാംപിലുള്ളവരില്‍ മുന്നൂറോളം പേര്‍ മാത്രമാണ് എക്സിറ്റ് വീസ അടിച്ച് നാട്ടിലേക്ക് പോകാന്‍ തയാറായിട്ടുള്ളത്. ഇവരുടെ ശ​മ്പള കുടി​ശ്ശികയും മറ്റു ആനുകൂല്യങ്ങളും എംബസി വഴി നാട്ടിലെത്തിച്ച് നല്‍കും. ഇതുവരെ നാലു മലയാളികള്‍ മാത്രമാണ് ഫൈനല്‍ എക്സിറ്റ് നേടി നാട്ടിലേക്ക് പോകാന്‍ തയാറായിട്ടുള്ളത്.

 വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് സൗദിയിലെത്തി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴി തെളിഞ്ഞത്. തൊഴിലാളികളെ തിരിച്ചയക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

Your Rating: