Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതത്തിലായ ഇന്ത്യൻ തൊഴിലാളികളുടെ വിവരണശേഖരണം പുരോഗമിക്കുന്നു

ജിദ്ദ∙ വൻകിട കമ്പനികൾ സാമ്പത്തിക പ്രതിസന്ധിയിലായത് മൂലം ദുരിതത്തിലായ ഇന്ത്യൻ തൊഴിലാളികളുടെ വിവര ശേഖരണം പുരോഗമിക്കുന്നു. ഏതു രീതിയിൽ ഇന്ത്യക്കാരെ തിരികെയെത്തിക്കുമെന്ന കാര്യത്തിൽ ചർച്ചകളും നടക്കുന്നുണ്ട്. തിരികെ എത്തിക്കേണ്ട ഇന്ത്യക്കാരുടെ എണ്ണം കണക്കാക്കാനായിട്ടില്ല.

ആദ്യ ഘട്ടത്തിൽ 2500 പേരെയെങ്കിലും തിരികെയെത്തിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നിർദേശപ്രകാരം ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും ചേർന്നാണ് കണക്കെടുപ്പ് നടത്തുന്നത്. ജിദ്ദയിലെ അൽ ഖുംറ, ശുമൈസി, ഹംദാനിയ, റിയാദിലെ ഖാദിസിയ എന്നിവിടങ്ങളിലെ ക്യാംപുകളിലാണ് കണക്കെടുപ്പ് നടത്തുന്നത്. 

ഫൈനൽ എക്സിറ്റ്‌, സ്‌പോൺസർഷിപ് മാറ്റം ഇവയിൽ ഏതെങ്കിലും ഒന്ന് തൊഴിലാളികൾക്ക് തിരഞ്ഞെടുക്കാനുള്ള അവസരമൊരുക്കുന്ന രീതിയിലാണ് വിവര ശേഖരണം. തൊഴിലാളികളുടെ ഇഖാമ, പാസ്പോര്ട് വിവരങ്ങൾ, മൊബൈൽ നമ്പർ, ശമ്പള കുടിശ്ശിക എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട് .

വാർത്ത:റസാഖ് പാറക്കൽ

Your Rating: