Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ്: സൗദി രാജാവിന്റെ അതിഥികളായി 1400 പേർ; മലയാളികൾ രണ്ട്

SAUDI-DIPLOMACY-GCC-SUMMIT സൗദി ഭരണാധികാരി സൽമാൻ രാജാവ്

മക്ക ∙ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി 1400 തീർഥാടകർ ഇത്തവണ ഹജ്ജിനെത്തും. ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരിൽ വനിതകളുമുണ്ട്. പിഎസ്‍സി അംഗം ടി.ടി.ഇസ്മായിൽ, മതപണ്ഡിതൻ അബ്ദുറഹ്മാൻ സലഫി എന്നിവരാണു രാജാവിന്റെ അതിഥികളായെത്തുന്ന മലയാളികൾ.

ഇവരടക്കം ഇന്ത്യയിൽനിന്നുള്ളവർ നാളെ ഡൽഹിയിൽനിന്നു പുറപ്പെടും. അതേസമയം, ഹജ്ജിനെത്തുന്ന തീർഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താൻ മിനായിലും മറ്റു കേന്ദ്രങ്ങളിലും മുഴുവൻ സമയവും സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നു സൗദി സിവിൽ ഡിഫൻസ് അതോറിറ്റി നിർദേശിച്ചു.

ആയിരം തീർഥാടകർക്ക് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ എന്ന അനുപാതത്തിലാണ് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടതെന്നും അറിയിച്ചു.

Your Rating: