Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐടിഎല്‍ വേള്‍ഡ് ലണ്ടന്‍ ഓഫീസ് ഉദ്ഘാടനം നാളെ

inaugration അബ്ദുല്‍ അസീസ് അല്‍ ബാബ്തയിന്‍

റിയാദ്​∙ ഇന്ത്യയിലും ഗൾഫിലും ട്രാവല്‍ ആൻഡ് ടൂറിസം രംഗത്ത് പ്രശസ്തമായ ഐടിഎല്‍ വേള്‍ഡിൻ്റെ ലണ്ടൻ ഓഫീസ് ഉദ്ഘാടനം നാളെ(ബുധനാഴ്ച) വൈകിട്ട് നാലിന് എസ്സക്‌സിലെ ഇല്‍ഫോര്‍ഡില്‍ സൗദിയിലെ പ്രമുഖ ഡയറി ഫാം കമ്പനിയായ നാഷനല്‍ അഗ്രികള്‍ച്ചര്‍ ഡവലപ്പ്‌മെന്റ് കമ്പനി (നാദക്) മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ബാബ്തയിന്‍ നിര്‍വ്വഹിക്കും. 

ബ്രിട്ടീഷ് പാര്‍ലമെൻ്റംഗം, ബ്രിട്ടനിലെ വിവിധ ജിസി.സി രാജ്യങ്ങളുടെ സ്ഥാനപതിമാർ, ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധികൾ, വ്യവസായ പ്രമുഖർ എന്നിവർ ചടങ്ങില്‍ സംബന്ധിക്കുമെന്ന് ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ് അറിയിച്ചു. 2006 ല്‍ ദുബായില്‍ തുടക്കം കുറിച്ച ഐടിഎല്‍ വേള്‍ഡ് 15 രാജ്യങ്ങളിലായി നാല്‍പ്പതോളം കമ്പനികളുള്ള ഇറാം ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനമാണ്. ഇന്ത്യ, തായ്‌ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളോടൊപ്പം സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹറൈന്‍, ഒമാന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലായി ഒട്ടേറെ ശാഖകളുണ്ട്.

ഏഷ്യന്‍, അറബ് രാജ്യങ്ങളെ പാശ്ചാത്യ രാജ്യങ്ങളുമായി ടൂറിസം മേഖലയില്‍ കൂടുതല്‍ ബന്ധപ്പെടുത്തുന്നതിന് പുതിയ മേഖലകളിലേക്കുള്ള വികസനം കൊണ്ട് സാധിക്കുമെന്ന് ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു. ട്രാവല്‍ ആൻഡ് ടൂറിസം മേഖലയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ അഞ്ചാമത്തെ വലിയ കമ്പനിയായി അറേബ്യന്‍ ട്രാവല്‍ ന്യൂസിൻ്റെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഐടിഎല്‍ വേള്‍ഡിൻ്റെ ട്രിപ്പ് മേക്കേഴ്‌സ്, മൈസ് മൈന്‍ഡ്‌സ്, എഡ്യു വോയേജ്, അറേബ്യന്‍ എക്‌സ്പീരിയന്‍സ് തുടങ്ങിയവ ഈ രംഗത്ത് ഏറെ പ്രശസ്തമാണ്. ലണ്ടന്‍ ഓഫീസ് ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് ഒട്ടേറെ വർണാഭമായ പരിപാടികള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

Your Rating: