Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിദ്ദയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദ: വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു .മലപ്പുറം കോട്ടക്കൽ കാവതിക്കുളം സ്വദേശി വടക്കേതിൽ അബ്ദുസ്സമദ് (30) ആണ് മരിച്ചത്. ഇമാദ് ബേക്കറി ജീവനക്കാരനായ സമദ് ജോലിസംബന്ധമായ ആവശ്യത്തിനായി പോകുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. സമദ് സഞ്ചരിച്ചിരുന്ന കാർ  ട്രെയിലറിൽ ഇടിക്കുകയായിരുന്നു .മൃതദേഹം കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ഭാര്യയും ഒരു കുട്ടിയും ഉണ്ട്. നടപടിക്രമങ്ങൾ പുർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

​വാർത്ത: റസാഖ് പാറക്കൽ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.