Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിദ്ദ വഴിയുള്ള ഇന്ത്യന്‍ ഹജ് തീർഥാടകരുടെ വരവ് തുടങ്ങി

jiddah-hajj ജിദ്ദ രാജ്യാന്തര വിമാനത്താവളം വഴിയെത്തിയ ഇന്ത്യന്‍ ഹാജ് തീര്‍ഥാടകരെ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.കെ.സിങ്, ഇന്ത്യൻ സ്ഥാനപതി, കോൺസൽ ജനറൽ എന്നിവർ സ്വീകരിക്കുന്നു.​

ജിദ്ദ​.  രാജ്യാന്തര വിമാനത്താവളം വഴിയുള്ള ഇന്ത്യന്‍ ഹജ് തീര്‍ഥാടകരുടെ വരവ് ആരംഭിച്ചു. ഇന്‍ഡോറില്‍ നിന്നുള്ള 135 തീര്‍ഥാടകരാണ് ആദ്യ വിമാനത്തിലെത്തിയത്. തീര്‍ഥാടകരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറൽ വി കെ സിങ്ങിന്റെ നേതൃത്വത്തില്‍  സ്വീകരിച്ചു. സൗദിയിലെ ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദും കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖിന്‍റെ നേതൃത്വത്തില്‍ ഹജ്ജ് മിഷന്‍ അധികൃതരും വിമാനത്താവളത്തിൽ എത്തിയിരുന്നു.

തീര്‍ഥാടകരെ സ്വീകരിക്കുന്നതിനായി ഹജ് ടെര്‍മിനലില്‍ വിപുലമായ സംവിധാനങ്ങളാണ് ഹജ് മിഷന്‍ ഒരുക്കിയത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെര്‍മിനലിലെ ഹജ് മിഷന്‍ ഓഫീസില്‍ മുപ്പത് ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘവും ടെര്‍മിനലില്‍ സേവനത്തിനുണ്ട‌ാകും.

നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന തീര്‍ഥാടകരെ വേഗത്തില്‍ മക്കയിലെത്തിക്കുന്നതിനായി മുതവ്വിഫ് ഓഫീസുമായി സഹകരിച്ച് സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഈമാസം 22 മുതലാണ് ജിദ്ദ വഴി ഹജിനെത്തുക. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഹജ് മിഷന്‍ അധികൃതര്‍ അറിയിച്ചു

​വാർത്ത:റസാഖ് പാറക്കൽ.

Your Rating: