Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ തൊഴിലാളികൾക്ക് നാട്ടിലേയ്ക്ക് പുറപ്പെടാൻ സാധിച്ചില്ല

ജിദ്ദ​∙ തൊഴിൽ പ്രശ്നത്തിൽ ദുരിതത്തിലായ സൗദിയിലെ ഇന്ത്യൻ തൊഴിലാളികൾക്ക് നാട്ടിലേയ്ക്ക് പുറപ്പെടാൻ സാധിച്ചില്ല. ഇവരുടെ യാത്ര നീളുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച സൗദിയിലെത്തിയ ആദ്യ ഹജ് വിമാനം തിരിച്ചുപോകുമ്പോൾ ഒരു സംഘം തൊഴിലാളികൾ തിരിച്ചുപോകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഹജ് വിമാനങ്ങൾ തിരിച്ചുപോകുമ്പോൾ യാത്രക്കാർ പാടില്ലെന്ന സൗദി വ്യോമയാന നിയമം കാരണം യാത്ര മുടങ്ങുകയായിരുന്നു.

ഇന്ത്യൻ തൊഴിലാളികൾക്ക് സൗദി പ്രത്യേക വിമാനം അനുവദിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സൗദി വ്യോമയാനമന്ത്രാലയം ഇളവുനല്‍കിയാല്‍ മാത്രമേ ഹജ് വിമാനങ്ങളില്‍ തൊഴിലാളികളെ ഉടന്‍ തിരികെയെത്തിക്കാന്‍ സാധിക്കൂ. പ്രശ്നപരിഹാരത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് സൗദിയിലുണ്ട്. അദ്ദേഹം ഇന്ന് വിവിധ ലേബർ ക്യാംപുകൾ സന്ദർശിക്കുമെന്നാണ് കരുതുന്നത്.

Your Rating: