Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലി നഷ്ടപ്പെട്ട ആദ്യ സംഘം ഡൽഹിയിൽ എത്തി

soudhi-jobless ഇന്നലെ രാവിലെ നാട്ടിലേയ്ക്ക് മടങ്ങിയ സൗദിയിലെ ഇന്ത്യൻ തൊഴിലാളികൾക്ക് ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖിന്റെ നേതൃത്വത്തിൽ നൽകിയ യാത്രയയപ്പിൽ നിന്ന്.

ന്യൂഡൽഹി ∙ സൗദി അറേബ്യയിൽ ജോലി നഷ്ടപ്പെട്ട ഇന്ത്യൻ തൊഴിലാളികളുടെ ആദ്യ സംഘം എത്തി. എക്സിറ്റ് വീസ അടിച്ചെത്തിയ ഇവർ 26 പേരാണ്.

ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ ഇവർക്ക് യാത്രയയപ്പ് നൽകി.

ജിദ്ദയിൽ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ്, മറ്റ് ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ എന്നിവർ സൗദി ഓജർ കമ്പനി തൊഴിലാളികളായ സംഘത്തെ യാത്രയാക്കാനെത്തിയിരുന്നു. ഇവരിൽ മലയാളികളില്ല.

soudhi-jobless01

ഇവരുടെ വിമാന ടിക്കറ്റ് സൗദി സർ‍ക്കാരാണ് നൽകിയത്. ഡൽഹിയിൽ നിന്നു സ്വന്തം നാട്ടിലെത്താനുളള ചെലവ് കേന്ദ്ര സർക്കാരും വഹിക്കും.

സൗദിയിൽ കുടുങ്ങിക്കിടക്കുന്ന എണ്ണായിരത്തോളം ഇന്ത്യൻ തൊഴിലാളി കളിൽ സൗദി ഓജർ കമ്പനിയുടെ ജിദ്ദ ക്യാംപിലുളളവരിൽ മുന്നൂറോളം പേർ മാത്രമാണ് എക്സിറ്റ് വീസ അടിച്ച് നാട്ടിലേക്ക് വരാൻ തയാറിയിരുന്നത്. ഇവരുടെ ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും എംബസി വഴി നാട്ടിലെത്തിച്ചു തരും.

ഇതുവരെ നാലു മലയാളികൾ മാത്രമാണ് ഫൈനൽ എക്സിറ്റ് നേടി നാട്ടിലേക്ക് വരാൻ തയാറായിട്ടുളളത്.

വിദേശകാര്യ സഹമന്ത്രി വി. കെ. സിങ് സൗദിയിൽ ചെന്നു നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തൊഴിലാളികൾക്കു നാട്ടിൽ വരാൻ വഴി തെളിഞ്ഞത്.

തൊഴിലാളികളെ തിരിച്ചയയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. 

Your Rating: