Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖാത്തിഫ് ആക്രമണം; ഭീകരനെ തിരിച്ചറിഞ്ഞു

ഖാത്തിഫ്∙ ഖാത്തിഫ് അൽ ഹമാമിലെ പള്ളിയിൽ ഇന്നലെ(ചൊവ്വ) വൈകിട്ട് ചാവേറാക്രമണം നടത്താനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഇയാളുടെ കൈവശമുണ്ടായിരുന്ന തിരിച്ചറിയൽ കാർഡിൽ നിന്നാണ് ആളെ മനസിലായത്. എന്നാൽ പേരോ, മറ്റു വിവരങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല. അൽ മുസ്തഫ ഏരിയയിൽ നിന്ന് ഇയാളുടെ കൂട്ടാളിയെ ഇന്നലെ തന്നെ പിടികൂടിയിരുന്നു.

ഖാത്തിഫിലെ അൽ റസൂൽ അൽ ആദം പള്ളിയിലായിരുന്നു ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ തക്ക സമയത്തെ ഇടപെടലിലൂടെ പദ്ധതി തകർക്കുകയായിരുന്നു. കൊല്ലപ്പെട്ടയാളും പിടികൂടപ്പെട്ടയാളും സൗദി സ്വദേശിയല്ല എന്നാണ് ലഭിച്ചിട്ടുള്ള വിവരം. രണ്ടുപേരും ശരീരത്തിൽ സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ചിരുന്നു.

വാർത്ത: റസാഖ് പാറക്കൽ

Your Rating: