Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറഫ ദിനത്തിൽ അണിയിക്കാൻ പുതിയ കിസ്‌വ കൈമാറി

kiswa മക്ക ഹറം പള്ളിയിലെ കഅബയിൽ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറുന്ന ചടങ്ങിൽ മക്ക ഗവർണർ ഖാലിദ് ബിൻ ഫൈസൽ രാജകുമാരനൊപ്പം കഅബയുടെ താക്കോൽ സൂക്ഷിപ്പു ചുമതലയുള്ള അൽ ശൈബി കുടുംബത്തിലെ കാരണവർ ഡോ. സ്വാലിഹ് അൽ ശൈബി, ഹറം കാര്യ മേധാവി ഷെയ്ഖ് അബ്ദുറഹ്മാൻ അൽ സുദൈസ്, സൗദി ഗ്രാന്റ് മുഫ്തി അബ്ദുൽ അസീസ് ആൽ അഷെയ്ഖ് തുടങ്ങിയവർ.

മക്ക ∙ അറഫ ദിനത്തിൽ ഹറം പള്ളിയിലെ കഅബയിൽ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഫൈസൽ രാജകുമാരനിൽനിന്നു കഅബയുടെ താക്കോൽ സൂക്ഷിപ്പു ചുമതലയുള്ള അൽ ശൈബി കുടുംബത്തിലെ കാരണവർ ഡോ. സ്വാലിഹ് അൽ ശൈബി കിസ്‌വ ഏറ്റുവാങ്ങി. 2.2 കോടിയിലേറെ റിയാൽ ചെലവിലാണ് ഇതു നിർമിച്ചത്. അറഫ ദിനമായ അടുത്ത ഞായറാഴ്ച രാവിലെയാകും കിസ്‌വ കഅബയിൽ അണിയിക്കുക. 

Your Rating: