Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിസ്​വ കൈമാറ്റ ചടങ്ങ് ശനിയാഴ്ച

kiswah

മക്ക∙ കഅബാലയത്തെ പുതപ്പിക്കുന്ന ആവരണമായ 'കിസ്​വ കൈമാറ്റ ചടങ്ങ് ​ശനിയാഴ്ച മൂന്നിന് നടക്കും . ഹ​ജ്​ മന്ത്രാലയം , ഇരു ഹറം കാര്യാലയം, മക്ക ഗവര്‍ണറേറ്റ്, കിസ്​വ ഫാക്ടറി എന്നിവിടങ്ങളില്‍നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.​ ​ കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനാണ് പുതിയ കിസ് വ കൈമാറുക. ഓരോ വര്‍ഷവും ഹജി​ൻ്റെ ഏറ്റവും പ്രധാനപ്പെട്ട ദിനമായ അറഫ ദിനത്തിലാണ് കഅ്ബയെ പുതിയ കിസ് വ പുതപ്പിക്കുക. ശുദ്ധമായ പട്ടിൽ സ്വർണ നൂലുകളുപയോഗിച്ചു നിർമിക്കുന്ന കിസ്‌വ ഒരു വർഷം വിദഗ്ധരായ നെയ്ത്തുകാരുടെ ​ പരിശ്രമത്തിലാണ് രൂപപ്പെടുന്നത്. 

അണിയിക്കുന്നതി​ൻ്റെ​ മുന്നോടിയായി ഒരു ദിവസം മുമ്പ്തന്നെ പഴയ കിസ്‌വയുടെ അഗ്രഭാഗങ്ങളും സ്വര്‍ണം പൂശിയ ഭാഗങ്ങളുമെല്ലാം അഴിച്ചുമാറ്റും. പിന്നീട് പൂര്‍ണമായും അഴിച്ചുമാറ്റിയാണ് പുതിയ കിസ്‌വ അണിയി ക്കുന്നത്. തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നതോടെ കഅബയുടെ ചുമരിലേക്ക് അല്‍പം ഉയര്‍ത്തിക്കെട്ടും. ഹജ് കഴിഞ്ഞ് തീര്‍ഥാടകത്തിരക്ക് കുറയുന്നതോടെ ഹിജ്റ വര്‍ഷം ആരംഭിക്കുന്ന മാസമായ മുഹറത്തിലാണ് കിസ്‌വ പൂര്‍ണമായും താഴ്ത്തിയിടുക. ​ 

വാർത്ത:റസാഖ് പാറക്കൽ​

Your Rating: