Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുമതിയില്ലാതെ എത്തിയ 1.88 ലക്ഷം പേരെ തിരിച്ചയച്ചു

മക്ക∙ തീർഥാടന അനുമതിയില്ലാതെ ഹജ്ജിനെത്തിയ 1,88,747 പേരെ രാജ്യത്തെ വിവിധ ചെക് പോസ്റ്റുകളിൽ നിന്നു തിരിച്ചയച്ചതായി മക്ക പൊലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ സൗദ് അൽ ഖർനി അറിയിച്ചു. മക്കയിലേക്കു നിയമവിരുദ്ധമായി കടക്കാൻ ശ്രമിച്ച 85,500 വാഹനങ്ങൾ തടഞ്ഞു. അനധികൃത തീർഥാടകരുമായി എത്തിയ 48 മിനി ബസുകൾ പിടിച്ചെടുത്തു. അനധികൃത തീർഥാടകരും വാഹനങ്ങളും രാജ്യത്തേക്കു പ്രവേശിക്കുന്നതു തടയാൻ 109 സെക്യൂരിറ്റി സെന്ററുകൾ കേന്ദ്രീകരിച്ചും നടപടികൾ ശക്തമാക്കി. 

Your Rating: