Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാസ്പോർട്ട് ലഗേജിനൊപ്പമായി ; മലയാളി ദമ്പതിമാർ കുടുങ്ങി

മക്ക∙ എമിഗ്രേഷൻ നടപടി പൂർത്തിയായ ശേഷം പാസ്പോർട്ട് അടങ്ങിയ ബാഗ് ലഗേജിനൊപ്പം വിട്ട മലയാളി ദമ്പതിമാർ മണിക്കൂറുകളോളം ജിദ്ദ ടെർമിനലിൽ കുടുങ്ങി. നെടുമ്പാശേരിയിൽ നിന്നു ഹജ് കമ്മിറ്റി വഴിയെത്തിയ സംഘത്തിലെ വ‍ൃദ്ധദമ്പതികളാണ് കുടുങ്ങിയത്. ജിദ്ദ വിമാനത്താവളത്തിലിറങ്ങി എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയതിനു ശേഷം തുടർന്ന് പാസ്പോർട്ട് ആവശ്യമില്ലെന്നു കരുതിയാണ് ലഗേജിനൊപ്പം രേഖകളടങ്ങിയ ഹാൻഡ്ബാഗും വിട്ടത്.

ഓരോ കെട്ടിടത്തിലേക്കുമുള്ള തീർഥാടകരുടെ ലഗേജുകൾ തരംതിരിച്ച് ബസിലേക്ക് കയറ്റിയ ശേഷമാണ് തീർഥാടകരെ കയറാൻ അനുവദിക്കുക. ഈ സമയം മുത്തവ്വിഫ് പ്രതിനിധികൾക്ക് പാസ്പോർട്ട് കൈമാറണം. യാത്രാ രേഖകളില്ലാത്ത ദമ്പതികളെ അധികൃതർ ബസിൽ കയറാൻ അനുവദിച്ചില്ല. വിവരമറിഞ്ഞെത്തിയ ഇന്ത്യൻ ഹജ്മിഷൻ അധികൃതർ താൽക്കാലിക പാസ്പോർട്ട് അനുവദിച്ച് ഇവരെ മറ്റൊരു വാഹനത്തിൽ മക്കയിലേക്ക് അയച്ചു. 

Your Rating: