Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനധികൃത തീര്‍ഥാടകരെ മക്കയിലേയ്ക്ക് അനുവദിക്കില്ല

മക്ക​∙ അനധികൃത തീര്‍ഥാടകരെ ഒരുകാരണവശാലും പുണ്യനഗരികളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയില്ലെന്ന് മക്ക സുരക്ഷ വിഭാഗം മേധാവി ജനറല്‍ സഈദ് സാലിം അല്‍ഖര്‍നി പറഞ്ഞു . ഇതിനായി വിവിധ കവാടങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലുമായി 109 പരിശോധന കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മക്കയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്.നിയമലംഘകരുടെ കാര്യത്തില്‍ ശിക്ഷ പ്രഖ്യാപിക്കുന്നതിനും നടപ്പാക്കുന്നതിനുമായി പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. ചെക്ക്പോയിന്‍റുകളില്‍ പിടികൂടുന്ന അനധികൃത തീര്‍ഥാടകരെയും വാഹനങ്ങളെയും തുടര്‍ നടപടികള്‍ക്കായി ശുമൈസിയിലുള്ള കേന്ദ്രത്തിന് കൈമാറും.

അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 188747 പേരെ വിവിധ ചെക്ക് പോയിന്‍റുകളില്‍ പിടികൂടി. അനുമതി പത്രമില്ലാത്ത തീര്‍ഥാടകരെ കടത്താന്‍ ശ്രമിച്ച 84965 വാഹനങ്ങള്‍ പിടികൂടുകയും 22 വ്യാജ ഹജ്ജ് സ്ഥാപനങ്ങളെ കണ്ടത്തെി നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. നിയമ ബോധവല്‍ക്കരണവും കുറ്റവാളികളെ പിടികൂടുന്നതുമടക്കമുള്ള സുരക്ഷ സേനയുടെ പദ്ധതികളും അദ്ദേഹം വിശദീകരിച്ചു.


വാർത്ത∙ റസാഖ് പാറക്കൽ​

Your Rating: