Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനാപകടം: ആലപ്പുഴ സ്വദേശി മരിച്ചു

rajendran രാജേന്ദ്രന്‍

റിയാദ്∙ മുസാ​ഹ് മിയക്ക് സമീപം ചൊവ്വാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ, കുറത്തിയാട്, കാഞ്ഞിരവിള സ്വദേശി കിഴക്കേതില്‍ രാജേന്ദ്രന്‍ (46) മരിച്ചു. ​മുസാ​ഹ് മിയയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ​ ​ശുഹൈബ റോഡില്‍  കാര്‍ ട്രൈയിലറില്‍ ഇടിച്ചാണ് അപകടം. മുസാ​ഹ് മിയയില്‍ വെല്‍ഡിങ് വര്‍ക്​ഷോ​പ്പ് നടത്തുന്ന ​രാജേന്ദ്രൻ തന്റെ കാറില്‍ ദുര്‍മയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

രാത്രി എട്ടോടെ ചെറിയ റോഡില്‍ നിന്ന് പ്രധാന ഹൈവേയിലേക്ക് കയറുമ്പോള്‍ ​ട്രെയി​ലറിന്റെ മധ്യഭാഗത്ത് ഇടിക്കുകയായിരുന്നു.​ ​മൃതദേഹം ദുര്‍മ ജനറല്‍ ആശുപത്രി മോര്‍ച്ചറിയി​ൽ സൂക്ഷിച്ചിരിക്കുന്നു​. ​​പിതാവ്: കരുണാകരന്‍. മാതാവ്: പരേതയായ അമ്മിണിയമ്മ. ​ഭാര്യ: ദീപ. ഏക മകള്‍ ദേവിക. ​മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒഐസി​സി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ സജ്ജാദ്ഖാന്‍ രംഗത്തുണ്ട്.

Your Rating: