Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈൽ ഫോൺ കടകളിൽ മന്ത്രിയുടെ സന്ദർശനം

റിയാദ് ∙ അസീസിയ ഡിസ്ട്രിക്ടിൽ 40 സൗദി യുവാക്കൾ ജോലി ചെയ്യുന്ന, മൊബൈൽ ഫോൺ കടകൾ പ്രവർത്തിക്കുന്ന ടെലികോം കോംപ്ലക്‌സിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. മുഫറജ് അൽഹഖ്ബാനിയുടെ സന്ദർശനം. വ്യാപാര കേന്ദ്രത്തിലെ മൊബൈൽ ഫോൺ കടകൾ സന്ദർശിച്ച മന്ത്രി സൗദി ജീവനക്കാരുടെ കൃത്യനിർവഹണത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. മൊബൈൽ ഫോൺ കടകളിൽ ജോലി ചെയ്യുകയും നിക്ഷേപം നടത്തുകയും ചെയ്യുന്ന സൗദി യുവാക്കൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നൽകുമെന്ന് മന്ത്രി പറഞ്ഞു. 

Your Rating: