Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിപുരാതന പളളിയുടെ അവശിഷ്ടങ്ങൾ

റിയാദ് ∙ സൗദി തലസ്ഥാനമായ റിയാദിൽ നിന്ന് 80 കിലോ മീറ്റർ അകലെ യുളള അൽഖജ്റയിൽ അതിപുരാതന മുസ്ലിം പളളിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഫ്രാൻസുമായി ചേർന്നുളള ഉത്ഖനനത്തിലാണ് ഹിജറ ഒന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനു മിടയിൽ പണിതതെന്നു കരുതുന്ന കൂറ്റൻ പളളിയുടെ ശേഷിപ്പുകൾ ലഭിച്ചത്. മക്ക ഹറം പളളിയും മദീന പ്രാവചകപ്പളളിയും കഴിഞ്ഞാൽ അറേബ്യൻ ഉപഭൂഖണ്ഡത്തിലെ അക്കാലത്തെ ഏറ്റവും വലിയ പളളിയായിരുന്നു ഇതെന്നു കരുതപ്പെടുന്നു.

കളിമൺ– ചില്ലു പാത്രക്കഷണങ്ങൾ, പല നിറത്തിൽ മണ്ണുകൊണ്ടും സ്ഫടിക മുത്തുകൾ കൊണ്ടും നിർമിച്ച ബ്രേസ് ലറ്റുകൾ എന്നിങ്ങനെ ഒരു ലക്ഷം വർഷം പഴക്കമുളള ശിലായുഗ അവശിഷ്ടങ്ങളും കണ്ടെത്തിയവയിൽ ഉണ്ട്. ഈ പ്രദേശത്ത് ആദ്യമായാണ് ശിലായുഗ തെളിവുകൾ ലഭിക്കുന്നത്. അബാസിദ് യുഗത്തിൽ റാന്തലുകളിൽ ഉപയോഗിച്ചിരുന്ന തരം ചാരക്കല്ലു പ്ലേറ്റുകളും ഇവിടെ നിന്നു ലഭിച്ചു. 5000 വർഷം മുൻപുണ്ടായിരുന്ന പാർപ്പിട സമുച്ചയത്തിന്റെ അവശിഷ്ടങ്ങളും ബിസി ഒന്നാം നൂറ്റാണ്ടിലെ ഇരുമ്പും വെങ്കലം കൊണ്ടുളള വാളും കണ്ടെത്തിയിട്ടുണ്ട്. 

Your Rating: