Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖുബൂസ് പാഴാക്കുന്നവര്‍ക്ക് പിഴ ചുമത്തും

kuboos

റിയാദ് ∙സൗദിയില്‍ ഖുബൂസും ​ ഗോതമ്പ്,മൈദ എന്നിവയുപയോഗിച്ച് ഉണ്ടാക്കുന്ന ​​മറ്റ്​ ​​ഉല്പന്നങ്ങളും പാഴാക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ മന്ത്രിസഭാ തീരുമാനം. സര്‍ക്കാര്‍ സബ്സിഡി നല്‍കുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ പാഴാക്കുന്നത് രാഷ്ട്രത്തിന് നഷ്ടം വരുത്തുന്നതിലുപരി സാംസ്കാരികമായി ഉള്‍ക്കൊള്ളാനാവാത്തതാണെന്ന് മന്ത്രിസഭ വിലയിരുത്തി.​ ​തദ്ദേശഭരണ വകുപ്പിന് കീഴിലെ നഗരസഭകളാണ് ഇക്കാര്യത്തില്‍ തുടര്‍ നടപടികളെടുക്കുക. ഖുബുസ് നിര്‍മ്മിക്കുന്ന  ബേക്കറികള്‍, ഫാക്ടറികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പൊടി ഉല്‍പന്നങ്ങള്‍ പാഴാക്കുന്നത് തടയാനാണ് പുതിയ നടപടി. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.