Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ ഈ വർഷം കനത്ത മഴയ്ക്കു സാധ്യത

ജിദ്ദ∙ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും കനത്ത മഴയായിരിക്കും ഈ വർഷം സൗദിയിൽ പെയ്യുകയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി. ശാന്ത സമുദ്രത്തിലെ പടിഞ്ഞാറൻ മേഖലയിലും മധ്യമേഖലയിലും അനുഭവപ്പെടുന്ന താപനിലയുടെ സ്വാധീനഫലമായുണ്ടാകുന്ന ലാ നിനാ എന്ന പ്രതിഭാസമാണു കനത്ത മഴയ്ക്കു കാരണം. ഇതിനുമുൻപ് 1996ലും 2010ലും ആണ് ഈ പ്രതിഭാസം അനുഭവപ്പെട്ടത്. കാലാവസ്ഥാവ്യതിയാനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണു ലാ നിനാ. 1966ലെ കനത്ത മഴക്കാലത്ത് 255 മില്ലീമീറ്റർ മഴയാണ് ജിദ്ദയിൽ രേഖപ്പെടുത്തിയത്. മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി പേർക്ക് ജീവനും സ്വത്തും നഷ്ടപ്പെട്ടിരുന്നു. 

Your Rating: